വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിച്ച് വിവാഹം കഴിക്കാനാണ് എനിക്കിഷ്ടം: അദിതി രവി

വിവാഹസങ്കല്പത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത മലയാള നടി അദിതി രവി. അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കല്പത്തില്‍ നിന്നും മാറി വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിച്ച് വിവാഹം കഴിക്കാനാണ് തനിക്ക് താത്പര്യമെന്ന് നടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദിതി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വാചാലയായത്.

അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കല്പത്തില്‍ നിന്നും മാറി ഇപ്പോള്‍ പ്രണയിച്ച് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനാണ് താത്പര്യം എന്ന് അദിതി പറയുന്നു. മുന്‍പെല്ലാം അറേഞ്ച്ഡ് മാര്യേജ് എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരേയും പറ്റിക്കാന്‍ താത്പര്യമില്ല. കോവിഡ് കാലത്ത് കുറേനാള്‍ വീട്ടിലിരുന്നപ്പോള്‍ കല്യാണം കഴിപ്പിച്ചാലോ എന്ന ചിന്തയൊക്കെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. പക്ഷെ അവര്‍ വളരെ സാതന്ത്ര്യം
തരുന്നവരാണ്. എന്റെ ഇഷ്ടപ്രകാരമാണ് കൊച്ചിയിലേക്ക് വീട് മാറിയതൊക്കെ.

Aditi Ravi

പ്രണവ് മോഹന്‍ലാലിന്റെയൊപ്പം ആദിയിലും മോഹന്‍ലാലിന്റെ കൂടെ ട്വല്‍ത്ത്മാനിലും അഭിനയിച്ച അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയും രസകരമായിരുന്നു. ഇരുവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നതായി അദിതി പറഞ്ഞു. രണ്ടുപേരും വളരെ സിംപിളാണ്. എല്ലാവരുടെയും ധാരണ പ്രണവ് ആരോടും സംസാരിക്കില്ല എന്നൊക്കെയാണ്. പക്ഷെ അങ്ങനെയൊന്നും അല്ല, നമ്മുടെ കൂട്ടുകാരെപ്പോലെ തന്നെ സിംപിളായിട്ടു തന്നെയാണ് പെരുമാറാറുള്ളത്.

ആദിയുടെ ഷൂട്ടിങ്ങ് സെറ്റ് വളരെ രസകരമായിരുന്നു. പ്രണവിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ് എന്റെ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ പലപ്പോഴും ക്യാമറയുടെ പിന്നില്‍ നിന്ന് എന്നെ കളിയാക്കാറൊക്കെയുണ്ടായിരുന്നു. ചിലപ്പോള്‍ സീരിയസായ രംഗങ്ങളൊക്കെയായിരിക്കും ചിത്രീകരിക്കുന്നത്. അപ്പോള്‍ മനസ്സിലായി, പ്രണവ് പാവം മാത്രമല്ല, കുറച്ചു കുറുമ്പൊക്കെ കൈയിലുള്ളയാളാണെന്ന്.

ആദിയില്‍ പ്രണവ് മോഹന്‍ലാലാണ് നായകനെന്ന് പിന്നീടാണ് അറിഞ്ഞത്. സിനിമയ്ക്കായി കഥ പറഞ്ഞപ്പോഴൊന്നും ജീത്തു ജോസഫ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഷൂട്ടിങ് തുടങ്ങാറായപ്പോഴാണ് നായകന്‍ പ്രണവാണെന്ന് അറിയുന്നത്. അതുപോലെ ട്വല്‍ത്തമാനിലും നായകന്‍ മോഹന്‍ലാലാണെന്ന് പിന്നീടാണ് സംവിധായകന്‍ പറഞ്ഞത്. അപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദിതി പറഞ്ഞു.

2014-ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് അദിതി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. മിഥുന്‍ മാനുവേല്‍ തോമസ് സംവിധാനം ചെയ്ത അലമാരയില്‍ സണ്ണി വെയ്‌നൊപ്പം നായികയായി അരങ്ങേറ്റം കുറിച്ച അദിതിക്ക് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്റെതായ ഇടം മലയാള സിനിമയില്‍ കണ്ടെത്താനായിട്ടുണ്ട്.

കുഞ്ചാക്കോ ബോബനൊപ്പം നായികയായി അഭിനയിച്ച കുട്ടനാടന്‍ മാര്‍പ്പാപ്പയായിരുന്നു അദിതിയുടെ അവസാനമായി പുറത്തിറങ്ങിയ തീയറ്റര്‍ ചിത്രം. കോവിഡ് കാലത്ത് അദിതി പ്രധാന വേഷത്തിലെത്തിയ എന്റെ നാരായണിക്ക് എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത്മാന്‍, പീസ്, പത്താംവളവ് എന്നിവയാണ് നടിയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍.

പത്താംവളവില്‍ സുരാജ് വെഞ്ഞാറമ്മൂട്, സ്വാസിക, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പമാണ് അദിതി നായികയായി എത്തുന്നത്. മുക്തയുടെ മകള്‍ കിയാര ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. കിയാരയുടെ അമ്മയായാണ് അദിതി ചിത്രത്തിലെത്തുന്നത്. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത്മാനും ഒരു ത്രില്ലര്‍ മൂവി തന്നെ. ദൃശ്യം 2ന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

Recommended Video

അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam

ഉണ്ണി മുകുന്ദന്‍, അനുശ്രീ, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, ശിവദ, വീണ നന്ദകുമാര്‍, ലിയോണ ലിഷോയ്, അനു മോഹന്‍, ചന്തുനാഥ്, ശാന്തിപ്രിയ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. ആശീര്‍വാദ് മൂവീസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X