ലാലേട്ടനെ ഇഷ്ടമാണ്!! എന്നാൽ എല്ലാ സിനിമയും നല്ലതാണെന്ന് പറയാനാകില്ല, തുറന്നു പറഞ്ഞ് അനുമോൾ
Recommended Video
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മോഹൻലാൽ. ആറ് മുതൽ അറുപത് വരെയുളളവർക്ക് താരം ലാലേട്ടനാണ്. സിനിമയ്ക്ക് അകത്തും ഇതു തന്നെയാണ് സ്ഥിതി. താരങ്ങളുടെ ഇടയിലും മോഹൻലാൽ ഫാൻസിന്റെ ഒരു നിര തന്നെയുണ്ട്. വർഷങ്ങളായി സിനിമയിൽ തിളങ്ങി നിൽക്കുന്ന ആളുകൾക്ക് മുതൽ ന്യൂ ജെൻ താരങ്ങൾക്ക് വരെ ലാലേട്ടനോടൊപ്പം സിനിമയിൽ അഭിനയിക്കണം എന്നാണ് ആഗ്രഹം. ഇത് താരങ്ങൾ വ്യക്തമാക്കാറുമുണ്ട്.
മോഹൻലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ചു പറയാനാകില്ലെന്ന് നടി അനു മോൾ. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനു മോൾ ഇക്കാര്യം പറഞ്ഞത്. ലാലേട്ടൻ ഏത് കഥാപാത്രം ചെയ്താലും നല്ലതാണ് എന്നാൽ എല്ലാ കഥാപാത്രത്തിനോടും ആ ഇഷ്ടം തോന്നാറില്ലെന്നും അനു മോൾ പറഞ്ഞു.

പ്രിയപ്പെട്ട താരം
എല്ലാ താരങ്ങളേയും ഇഷ്ടമാണ്. ഓരോർത്തർക്കും അവരുടേതായ ഗുണങ്ങളുണ്ട്. തന്നെ സംബന്ധിച്ച് തനിയ്ക്ക് ഒരു നടനെ മാത്രമല്ല ഇഷ്ടം. എല്ലാവരുടേയും വ്യത്യസ്തമായ ഫീലിംഗ് ഇഷ്ടമാണ്. എല്ലാ താരങ്ങളും കഴിവുള്ള കലാകാരന്മാരാണ്. ടാലന്റ് ഉണ്ടെങ്കിൽ മാത്രമേ ക്യാമറയ്ക്ക് മുന്നിൽ പെർഫോം ചെയ്യാൻ കഴിയുകയുള്ളൂ. അല്ലാതെ എല്ലാവർക്കും ക്യാമറയ്ക്ക് മുന്നിൽ പെർഫോം ചെയ്യാൻ കഴിയില്ലെന്നും അനുമോൾ കൂട്ടിച്ചേർത്തു.

ലാലേട്ടന്റെ എല്ലാ സിനിമകളും ഇഷ്ടമല്ല
എല്ലാവർക്കും ഇഷ്ടപ്പെട്ട നടനാണ് മോഹൻലാൽ. പക്ഷെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് പറയാൻ സാധിക്കില്ല. താരം എന്ത് ചെയ്താലും നല്ലതാണ്. എന്നാൽ ആ ഇഷ്ടം അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രത്തിനോട് തോന്നുകയില്ലെന്നും അനു കൂട്ടിച്ചേർത്തു.

മോഹൻലാലിന്റെ റൊമാൻസ്
ലാലേട്ടന്റെ റൊമാൻസിനോട് ഒരു പ്രത്യേകം ഇഷ്ടമാണ്. മമ്മൂക്കയേയും ഇഷ്ടമാണ്. എന്നാൽ റൊമാൻസിന്റെ കാര്യത്തിൽ ഒരു പോയിന്റ് മുന്നിൽ നിൽക്കുന്നത് ലാലേട്ടനാണ്. അടുത്തിടെ മലയാള സിനിമയിൽ ലൗവ് ലെറ്റർ കൊടുക്കാൻ അവസരം കിട്ടിയാൽ ആർക്ക് കൊടുക്കും എന്നുളള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

മമ്മൂക്കയ്ക്ക് ലവ് ലെറ്റർ കൊടുക്കാൻ വിറയ്ക്കും
മമ്മൂക്കയെ കുറച്ച് സീരിയസ് ആളായിട്ടല്ലേ നമുക്ക് ഫീൽ ചെയ്യുക. അപ്പോൾ അദ്ദേഹത്തിന് ലവ് ലെറ്റർ കൊടുക്കാൻ അൽപം കൈ വിറയ്ക്കും. എന്നാൽ ലാലേട്ടനാകുമ്പോൾ കുറച്ച് റൊമാൻസിലൊക്കെ കൊടുക്കാൻ പറ്റും. എന്നാൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ആണെങ്കിൽ എന്റെ കഥാപാത്രത്തേയും മറ്റും നോക്കിയിട്ടാകും ചെയ്യുക. എന്നാൽ ലവ് ലെറ്റർ കൊടുക്കാനാണെങ്കിൽ അത് ഉറപ്പായും ലാലേട്ടനായിരിക്കും അനുമോൾ പറഞ്ഞു.


Click it and Unblock the Notifications











