രശ്മികയ്ക്ക് ഏറെ ഇഷ്ടം ദുൽഖറിനെ!! അതിന് കാരണമുണ്ട്... വെളിപ്പെടുത്തി നടി

ഗീത ഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മിക മന്ദാന. തെലുങ്ക് ചിത്രമായ ഗീതാ ഗോവിന്ദത്തിലൂടെ മലയാളത്തിലും മികച്ച പ്രേക്ഷകരെ സൃഷ്ടിക്കാൻ രശ്മികയ്ക്ക് കഴിഞ്ഞിരുന്നു. വിജയ് ദേവരകൊണ്ട രശ്മിക മന്ദാന ജോഡി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ്.

rashmika-dq

കന്നഡ നടിയായ രശ്മികയുടെ കരിയറിൽ വലിയൊരു മൈലേജ് നൽകിയ ചിത്രമായിരുന്നു ഗീത ഗോവിന്ദം. കേരളത്തിൽ ഒരുപാട് ആരാധകരുള്ള രശ്മിക മലയാളത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം തുറന്നു പറയുകയാണ്. കൂടാതെ തന്റെ പ്രിയപ്പെട്ട മലയാള നടനെ കുറിച്ചും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ദുൽഖർ വളരെ നല്ല മനുഷ്യൻ

ദുൽഖർ വളരെ നല്ല മനുഷ്യൻ

മലയാളത്തിൽ ഒരു ചിത്രം ചെയ്യണമെന്നുള്ള ആഗ്രഹം താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞു. ദുൽഖറിനോടൊപ്പവും നിവിനോടൊപ്പവും അഭിനയിക്കാൻ താൽപര്യം. ദുൽഖർ ചിത്രങ്ങളുടെ പേര് ഓർത്തെടുക്കാൻ ഏറെ ബുദ്ധിമുട്ടാണ്. എങ്കിലും അവയെല്ലാം ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം എങ്ങനെയുളള ആളാണെന്ന് വ്യക്തമാണ്. പുഞ്ചിരിക്കുന്ന, എന്‍ജോയ് ചെയ്യുന്ന, എത്ര ടെന്‍ഷനുള്ള ജോലിയാണെങ്കിലും നമ്മളെ ആശ്വസിപ്പിക്കുന്ന നല്ല ആളുകള്‍ക്കൊപ്പം ജോലി ചെയ്യാനാണ് എനിക്കിഷ്ടം- രാശ്മിക പറഞ്ഞു.

 ചെറിയ  കഥാപാത്രങ്ങൾ

ചെറിയ കഥാപാത്രങ്ങൾ

ചെറിയ കഥാപാത്രങ്ങളാണെങ്കിലും തന്റെ കഥാപാത്രത്തിന് പറയാൻ ഒരു സന്ദോശം ഉണ്ടാകണം. ഇത്രയും കാലയളിവിൽ പഠിച്ച സംഗതിയാണിത്. താൻ ചെയ്ത കഥാപാത്രങ്ങളെല്ലാം അങ്ങനെയുളളതാണ്. സിനിമയിൽ ഉള്ളടക്കത്തിന് തന്നെയാണ് പ്രധാന്യം നൽകുന്നത്.

  പൊട്ടിക്കരഞ്ഞ രംഗം


ഡിയർ കേമ്രേയിഡിൽ അഭിനയിക്കുമ്പോൾ തന്നെ ലല്ലിയായി മാറുകയായിരുന്നു. ഗീതാഗോവിന്ദത്തിൽ ചിത്രം പുറത്തു വന്നതിനു ശേഷമായിരുന്നു ഗീതയായത്. എന്നാൽ ഡിയർ കോമ്രേഡിലെ കഥാപാത്രം അങ്ങനെയല്ല. ചിത്രത്തിന്റെ ഒരു രംഗം അഭിനയിക്കവെ കരച്ചിൽ നിർത്താൻ സാധിച്ചിരുന്നില്ല. ആ സീൻ കഴിഞ്ഞിട്ടും ഇമോഷണലാവുകയായിരുന്നു.ഭരത് സര്‍, ഛായാഗ്രാഹകന്‍ സുജിത് സര്‍, വിജയ് എന്നിവര്‍ക്കറിയാം. ശരിക്ക് ഷൂട്ടിങ്ങിനിടയില്‍ത്തന്നെ ഞാന്‍ ലില്ലിയായി മാറുകയായിരുന്നു.

ക്രിക്കറ്റ്  താരമായത്

ചിത്രത്തിൽ ക്രിക്കറ്റ് താരമാകാൻ ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. മുടി മുറിയ്ക്കുകയായിരുന്നു ആദ്യ തീരുമാനം. പിന്നീട് ക്രിക്കറ്റ് പരിശീലനം. രാവിലെ 5 മണിയ്ക്ക് ആരംഭിക്കിമായിരുന്നു. ഡിഫൻസ്, ഡ്രൈവ് ഇതു തന്നെയായിരുന്നു കഴിഞ്ഞ നാലുമാസമായി പഠിച്ചത്.പഠിക്കുന്ന സമയത്തൊക്കെ ക്രിക്കറ്റുള്ള ഭാഗത്തേക്ക് പോകുക പോലുമില്ലായിരുന്നു. ബാസ്‌കറ്റ് ബോള്‍, ത്രോ ബോള്‍, ഫുട്‌ബോള്‍ ഒക്കെ കളിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് മാത്രം കളിച്ചിരുന്നില്ല.പക്ഷേ എങ്ങനെയൊക്കെയോ ക്രിക്കറ്റ് താരമാവേണ്ടി വന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X