മോഹൻലാൽ എന്തൊരു നടനാണ്!! ലൂസിഫർ കണ്ടു... ആഗ്രഹം പ്രകടിച്ച് ഭരതന്റെ ഋഷ്യശൃംഗൻ

മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് വൈശാലി. 1988 ൽ ഭരതൻ ഒരുക്കിയ വൈശാലി ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. വൈശാലി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് സഞ്ജയ് മിത്രയും സുപർണ ആനന്ദും. അധികം മലയാള ചിത്രത്തിൽ ഇവർ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും മോളവുഡിൽ ഇരുവരും തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇപ്പോഴും മലയാള സിനിമ പ്രേമികളുടെ മനസ്സുകളിൽ ഇവർ ജീവിക്കുന്നുണ്ട്.

mohanlal

ഇത്രയധികം പ്രേക്ഷക സ്വീകാര്യ അധികം താരങ്ങൾക്കൊന്നും ലഭിച്ചിട്ടില്ല. അന്യഭാഷ താരങ്ങൾ നിരവധിയാണ് മലയാള സിനിമയിൽ എത്തുന്നത്. ഇവർക്കൊന്നും ലഭിക്കാത്ത പ്രേക്ഷക സ്വീകാര്യതായായിരുന്നു സുപർണ്ണയ്ക്കും സഞ്ജയ്ക്കും ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരികെ എത്താൻ തയ്യാറെടുക്കുകയാണ് സഞ്ജയ്. കൂടാതെ മറ്റൊരു ആഗ്രഹം കൂടി താരം പ്രകടിപ്പിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പ്രകടിപ്പിച്ചത്.

 മലയാളത്തിലേയ്ക്ക് തിരിച്ചു വരവ്

മലയാളത്തിലേയ്ക്ക് തിരിച്ചു വരവ്

എംടിയുടെ തിരക്കഥയിൽ 1988 ൽ ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് മലയാള സിനിമയിൽ ചുവട് വയ്ക്കുന്നത്. ഇതിനു ശേഷം 1989 ൽ ഒരു വടക്കൻ വീരഗാഥയിൽ ആരോമൽ ചോകവരായി എത്തിയിരുന്നു. ഈ രണ്ട് ചിത്രങ്ങളും മലയാ‌ള സിനിമയിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. പിന്നീട് 1997 ൽ പൂനിലാമഴയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സുരേഷ് ഗോപി ചിത്രമായ സ്മാർ‌ട്ട് സിറ്റിയിലാണ് സഞ്ജയ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിത വീണ്ടും മലയാള സിനിമയിൽ അഭിനയിക്കാനുളള താൽപര്യം പ്രകടിപ്പിക്കുകയാണ് താരം.

പ്രായത്തിനൊത്ത ചിത്രങ്ങൾ

പ്രായത്തിനൊത്ത ചിത്രങ്ങൾ

മലയാള സിനിമയിൽ തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജയ്. എന്നാൽ തന്റെ പ്രയാത്തിനൊത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് തനിയ്ക്ക ഏറെ ആഗ്രഹമെന്നും സഞ്ജയ് വെളിപ്പെടുത്തി. ഉത്തരേന്ത്യക്കാരനാണെങ്കിലും മലയാള സിനിമകൾ കാണാറുണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തി. കൂടാതെ മലയാളത്തിലെ യുവതാരങ്ങളായ ദുഖർ സൽമാൻ, ഗോകുൽ സുരേഷ്, ഫഹദ് ഫാസിൽ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നതെന്നും സഞ്ജയ് പറഞ്ഞു.

 മോഹൻലാലിനോടൊപ്പം അഭിനയിക്കണം

മോഹൻലാലിനോടൊപ്പം അഭിനയിക്കണം

മലയാളത്തിൽ തിരികെയെത്താൻ ആഗ്രഹം ഉണ്ടെങ്കിലും മറ്റൊരു ആഗ്രഹം കൂടി താരം പങ്കുവെയ്ക്കുന്നുണ്ട്. മലായളത്തിലെ സൂപ്പർ താരമായ മോഹൻലാലിനോടൊപ്പം അഭിനയിക്കണം. അത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണെന്നും സഞ്ജയ് പറഞ്ഞു. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ലൂസിഫർ കണ്ടിരുന്നു. അദ്ദേഹം എന്തൊരു നടനാണ്. ശരിയ്ക്കും ഇതിഹാസം തന്നെയാണെന്നും സഞ്ജയ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

 മലയാളത്തിലേയ്ക്ക് ഉടൻ

മലയാളത്തിലേയ്ക്ക് ഉടൻ

മലയാളത്തിൽ ഉടൻ പ്രത്യക്ഷപ്പെടുമെന്നും അദ്ദഹം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും വരാൻ പോകുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X