ആഷിഖ് അബു ചിത്രങ്ങൾ ഇഷ്ടമാണെന്ന് പൃഥ്വി! ഒന്നു രണ്ട് കഥകൾ പറഞ്ഞിരുന്നു,തടസമായത് ആ സിനിമ
ആഷിഖ് അബിവിനോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നടൻ പൃഥ്വിരാജ്. ആഷ്ഖ് ചിത്രങ്ങളെല്ലാം തനിയ്ക്ക് വലിയ ഇഷ്ടമാണെന്നും പൃഥ്വി പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി ഒരു ഉഗ്രൻ ചിത്രമാണ് .ഐ ലവ് മായാനദി- പൃഥ്വിരാജ് പറഞ്ഞു

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
ആഷിഖ് അബുവുമായി ഒന്ന് രണ്ട് ചിത്രങ്ങൾ ചർച്ച ചെയ്തിരുന്നു. നിർഭാഗ്യവശാൽ അത് നടന്നില്ല. ഇപ്പോൾ എന്റെ എല്ലാ സിനിമകളും ഒരു വലിയ സിനിമയ്‌ക്കിടയിൽ വരുന്നതാണ്.ആടുജീവിതം, ആരുമറിയാതെ നടന്നു കൊണ്ടിരിക്കുകയാണ്. എപ്പോൾ ഒരു സിനിമയുമായി ആരു സമീപിച്ചാലും ആടു ജീവിതത്തിന്റെ ഷെഡ്യൂൾ ഇപ്പോഴാണ് എന്നു വിചാരിച്ചാണ് എനിക്ക് സിനിമകൾ ഫ്ലാൻ ചെയ്യാൻ. അതുകൊണ്ടാണ് ആഷികിന്റെ സിനിമ പോലും നടക്കാതെ പോയത്.
സുഡാനി ഫ്രെ നൈജീരിയ ചെയ്ത മുഹസിനും സക്കറിയയും എന്നോട് വന്നു കഥപറഞ്ഞിരുന്നു. ഇവ രണ്ടും എനിക്കിഷ്‌പ്പെട്ട കഥകളാണ്. ഇവരോടൊപ്പമെല്ലാം സിനിമകൾ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. അത് നടക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു'- പൃഥ്വി പറഞ്ഞു.ഡ്രൈവിങ്ങ് ലൈസൻസ് ആടുജീവിതം എന്നീ ചിത്രങ്ങളാണ് പൃഥ്വിയുടെ അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുകയാണ്. നടൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്സ ഡേയാണ് ഏറ്റവും അവസാനം പുറത്തു വന്ന പൃഥ്വിരാജ് ചിത്രം.


Click it and Unblock the Notifications











