സിനിമയിലേയ്ക്ക് എപ്പോൾ? തനിയ്ക്ക് ഇഷ്ടം ഇതാണ്... ആദ്യ ഫോട്ടോ ഷൂട്ടിനെ കുറിച്ച് മാളവിക ജയറാം

കഴിഞ്ഞ കുറച്ചു ദിവസമായി സ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം മലയാളി പ്രേക്ഷകരുടെ ജനപ്രിയ താരങ്ങളായ ജയറാമിന്റേയും നടി പാർവതിയുടേയും മകളായ ചക്കി എന്ന മാളവിക ജയറാമിനെ കുറിച്ചാണ്. അച്ഛനേയും അമ്മയേയും പോലെ വളരെ ചെറുപ്പത്തിൽ തന്നെ കാളിദാസും സിനിമയിൽ എത്തുകയായിരുന്നു. ബാലതാരമായി സിനിമയിൽ എത്തുകയും ഇപ്പോൾ മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് താരം.

ഇപ്പോഴിത ജയറാം കുടുംബത്തിൽ നിന്ന് ഒരാളു കൂടി ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണ് . അച്ഛനേയും അമ്മയേയും ചേട്ടനേയും പോലെ വെള്ളിത്തിരയിലേയ്ക്കല്ല. പകരം ഫാഷൻ രംഗത്താണ് മാളിവിക ചുവട് വച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.. ഇപ്പോഴിത ഫാഷൻ രംഗത്തേയ്ക്കുളള ചുവട് വയ്പ്പിനെ കുറിച്ച മനസ്സ് തുറക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ബ്രൈഡൽ  ബനാർസി സാരി

താരങ്ങളുടെ പിന്നാലെ മക്കളും അഭിനയത്തിലേയ്ക്ക് കടന്നു വരുന്നത സാധരണമാണ്. കാളിദാസൻ നായകനായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതിനു തെട്ടു പിന്നാലെ മാളിവികയുടെ സിനിമ എൻട്രിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിത ഫാഷൻ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് മാളവിക. മിലന്‍ ഡിസൈന്‍സിന്റെ ടെക്സ്റ്റൈല്‍ ബ്രാന്‍ഡിന്റെ മോഡലായാണ് താരപുത്രിയുടെ അരങ്ങേറ്റം. ബ്രൈഡൽ ബനാർസി സാരികളുടെ മോഡലായാണ് മാളവിക എത്തിയത്.

 സിനിമയിലേയ്ക്ക്

ഇനി പ്രേക്ഷകർക്ക് അറിയേണ്ടത് താരപുത്രിയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ്. മാളവിക തന്നെ അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. മോഡലിങ്ങ് തനിയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണെന്നും ഉടനൊന്നും സിനിമയിലേയ്ക്കില്ലെന്നും മാളവിക ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. കൂടാതെ ക്യാറയെ അഭിമുഖീകരിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും താരപുത്രി കൂട്ടിച്ചേർത്തു . ക്യാമറയെ ഫേയ്സ് ചെയ്യാൻ തനിയ്ക്ക് ഇപ്പോഴും നാണമാണ്. മോഡലായുള്ള ആദ്യ ഫോട്ടോഷൂട്ടിനും നല്ല ടെന്‍നുണ്ടായിരുന്നുവെന്നും മാളവിക പറഞ്ഞു.

 ഡയറ്റ് തനിയ്ക്ക്   പറ്റില്ല

അമ്മ പാർവതി അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ്. എന്നാല്‌ ഡാൻസ് തനിയ്ക്ക് പറ്റില്ലെന്ന് മാളവിക അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിരിക്കുകയാണ്. തനിയ്ക്ക് ‍ വഴങ്ങാത്ത ഒരു പണിയാണ്. അതിനാൽ തന്നെ മോഡലിങ്ങിൽ തന്നെ തുടരാനാണ് താൽപര്യമെന്നും മാളവിക കൂട്ടിച്ചേർത്തു. ശരീരം മെലിയാനായി ഡയറ്റ് ചെയ്യാനെന്നും തനിയ്ക്ക് പറ്റില്ലെന്ന് താരപുത്രി പറഞ്ഞു.ഡയറ്റ് തനിയ്ക്ക് പറ്റിയ പണിയല്ലെന്നും ഫുട് ബോൾ കോച്ചിങ്ങിന് പോയതു കൊണ്ടാണ് മെലിഞ്ഞതെന്നും മാളവിക തുറന്നു പറഞ്ഞു.

 സോഷ്യൽ മീഡിയയിൽ വിമർശനം

മാളവികയുടെ ഗ്ലാമർ ഫോട്ടേ ഷൂട്ട് പ്രേക്ഷകർക്കിടയിൽ കല്ലിുകടി സൃഷ്ടിച്ചിട്ടുണ്ട്. രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. താരത്തിന്റെ മോഡലിങ്ങ് ചിത്രങ്ങൾ വന്നതിനു പിന്നാലെയാണ് പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കി സാദാചാരവാദികൾ രംദത്തെത്തിയിരിക്കുന്നത്. മിനി സ്കർട്ടിൽ ഒരു പൊതുപരിപാടിയിൽ അമ്മ പാർവതിയ്ക്കൊപ്പം പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചക്കി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നല്ല അച്ഛന്റെ മകളാണ് കഷ്ടം എന്നു തരത്തിലുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X