അടുത്ത ചിത്രത്തിന് വേണ്ടി ഞാന്‍ മുടി വളര്‍ത്തും
ലാല്‍ ജോസിന്റെ നീന ശ്രദ്ധിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആ ഹെയര്‍ക്കട്ട് തന്നെയായിരുന്നു. നല്ല മിനുസമുള്ള മുടി, ഇടത് ഭാഗത്ത് അല്പം കൂടുതല്‍ നീട്ടി, പുറകിലും വലതു സൈഡിലും ബോയിക്കട്ട് പരിവത്തിലുള്ള ആ സ്റ്റൈല്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും രസിച്ചിരുന്നു.
എന്തായാലും അടുത്ത ചിത്രത്തിലും ദീപ്തിയെ ഇങ്ങനെ തന്നെ കാണും എന്ന് കരുതിയവര്‍ക്ക് തെറ്റി. ദീപ്തി തന്റെ മുടി വളര്‍ത്താനുള്ള യജ്ഞത്തിലാണ്. അടുത്ത ചിത്രത്തില്‍ നീട്ടിവളര്‍ത്തിയ മുടിയുമായിട്ടായിരിക്കും തന്നെ കാണുക എന്ന് ദീപ്തി സതി പറഞ്ഞു.

മാത്രമല്ല, അടുത്ത സിനിമ ചെയ്യുമ്പോഴേക്കും തന്റെ മലയാള ഭാഷ അല്പം കൂടെ നന്നാക്കാനും ദീപ്തി തീരുമാനിച്ചിട്ടുണ്ട്. നീനയിലെ നെഗറ്റീവായി ചിലര്‍ പറഞ്ഞത് മദ്യപിക്കുകയും പുകവലിക്കുകയുമൊക്കെ ചെയ്യുന്ന നീനയുടെ ശബ്ദത്തിന് ആ സ്വരം മാച്ചായില്ല എന്നായിരുന്നു. അതുകൊണ്ട് മലയാളം നന്നാക്കും.
നീനയ്ക്ക് പെണ്‍കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ച പോസിറ്റീവ് റിവ്യൂവില്‍ സന്തോഷവതിയാണ് താനെന്നും ദീപ്തി പറഞ്ഞു. തങ്ങളുടെ കൗമാരിക്കാരികളായ മക്കളെ എങ്ങനെ വളര്‍ത്തണമെന്ന് പറഞ്ഞു തന്നതിന് പല രക്ഷിതാക്കളും നീനയായെത്തിയ ദീപ്തിയോട് നന്ദി പറഞ്ഞിട്ടുണ്ടത്രെ.


Click it and Unblock the Notifications











