'എനിക്കത്രയധികം വയസ്സൊന്നുമില്ല'

By Aswathi

നടിമാരെ സംബന്ധിച്ച എല്ലാ കാര്യവും ആരാധകര്‍ക്കറിയാമെങ്കിലും ഒരുകാര്യത്തില്‍ ഈ വീരവാദം ഏശില്ല. ഏതാണന്നല്ലേ. വസ്സിന്റെ കാര്യം തന്നെ. നടിമാരുടെ (ചില നടന്മാരുടെയും) വയസ്സ് പരമ രഹസ്യമാണ്. പക്ഷെ സിനിമയ്ക്ക് വേണ്ടി എത്ര പ്രായമുള്ള കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതിനും ഈ നടിമാര്‍ക്ക് വിരോധമില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ കൂടെ അഭിനയിക്കണണെങ്കില്‍ വയസ്സല്പം മതിച്ച് തോന്നിക്കണ്ടെ.

അങ്ങനെ തോന്നിപ്പിച്ച് തോന്നിപ്പിച്ച് റീനു മാത്യൂസിന് നല്ല വയസ്സുണ്ട് എന്നൊരു തോന്നലുണ്ട് മലയാളികള്‍ക്ക്. 'ഇമ്മാനുവലി'ലും 'പ്രൈസ് ദി ലോര്‍ഡി'ലും മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച റീനു 'സപ്തമശ്രീ തസ്‌കര'യില്‍ എത്തിയപ്പോള്‍ പൃഥ്വിയടെ നായികയായി ചേരുമോ എന്ന് ചോദിച്ചവര്‍ കുറവല്ല. തനിക്കത്രയധികം വയസ്സൊന്നുമില്ലെന്നാണ് റീനു പറയുന്നത്. വയസ്സിനെക്കാള്‍ കൂടുതല്‍ പ്രായം തന്റെ മുഖത്ത് പ്രതിഫലിക്കും- റീനു പറഞ്ഞു.

എയര്‍ ഹോസ്റ്റസ്

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

സിനിമ റീനുവിന്റെ രണ്ടാമത്തെ മേഖലയാണ്. എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്നതിനിടെയാണ് സിനിമയില്‍ നിന്ന് അവസരം വന്നത്.

ഇമ്മാനുവലില്‍ തുടക്കം

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

മലയാളികള്‍ക്ക് പരിചിതം

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ ഭാര്യയായി, രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് റീനുവിന്റെ തുടക്കം. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ അത്തരമൊരു ഇമേജാണ് റീനുവിനുള്ളത്.

അഞ്ച് സുന്ദരികള്‍

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

തുടര്‍ന്ന് അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ അന്ത്രോപോളജി ചിത്രമായ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലും റീനു അഭിനയിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടും റീമു കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി

വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

ഇമ്മനുവലിന്‍ ശേഷം റീമു മാത്യു വീണ്ടും മമ്മൂട്ടിയുടെ ഭാര്യയായി പ്രൈസ് ദി ലോര്‍ഡ് എന്ന ചിത്രത്തിലെത്തി. ഇതിലും തീര്‍ത്തും ഒരു കുടുംബിനിയുടെ വേഷമാണ് റീനുവിന്

ഞാന്‍ മോഡേണാണ്

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

തുടരെ തുടരെ കുടുംബിനിയുടെ, ഭാര്യയുടെ വേഷങ്ങള്‍ മാത്രമായപ്പോള്‍ റീനു ഒരു നാടന്‍ പെണ്‍കുട്ടിയാണെന്ന കാഴ്ചപ്പാട് പ്രേക്ഷകരിലുണ്ടായി. എന്നാല്‍ താന്‍ ഒരു മോഡേണാണെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ മോഡേണായ വസ്ത്രങ്ങളും രീതികളുമാണ് തനിക്ക് ഏറ്റവും കംഫര്‍ട്ടബ്‌ളെന്നും റീനു പറഞ്ഞു.

സപ്തമിശ്രീ തസ്‌കര

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

ഇപ്പോള്‍ ഒടുവിലിറങ്ങിയ ചിത്രമാണ് സപ്തമശ്രീ തസ്‌കര. ഇതിലും ഒരു ഭാര്യയുടെ വേഷത്തില്‍, സാരിധരിച്ചൊക്കെയാണ് റീനു മാത്യൂസ് എത്തുന്നത്.

പൃഥ്വിയ്ക്ക് ചേരുമോ

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

പൃഥ്വിയുടെ നായികയായി റീനു മാത്യൂസ് ചേരുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ റീനുവിന്റെ ഹൈറ്റും വെയ്റ്റും പൃഥ്വിയുമായി ഏറ്റവും ഇണങ്ങുന്നതാണെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന് ഉറപ്പുണ്ടായിരുന്നു. ആ കെമിസ്ട്രി വര്‍ക്കൗട്ടാകുകയും ചെയ്തു.

പ്രായവും വയസ്സും

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

യഥാര്‍ത്ഥത്തിലുള്ള വയസ്സിനെക്കാള്‍ കൂടുതല്‍ വയസ്സുള്ള കഥാപാത്രങ്ങളായാണ് റീനു മാത്യൂസ് മിക്ക ചിത്രങ്ങളിലും വേഷമിടുന്നത്. എന്നാല്‍ തനിക്കത്രയൊന്നും വയസ്സില്ലെന്ന് റീനു പറുയുന്നു. എന്ന് കരുതി ഇത്തരം കുടുംബ വേഷങ്ങള്‍ ചെയ്യുന്നതില്‍ മടിയില്ലെന്നും റീനു വ്യക്തമാക്കിയിട്ടുണ്ട്.

മോഡേണാകണം

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

ഇനി സിനിമയില്‍ ഒരു മോഡേണ്‍ വേഷം ചെയ്യണമെന്നത് റീനുവിന്റെ ആഗ്രഹമാണ്.

 പുതിയ ചിത്രം

'എനിക്കത്രയധികം വയസ്സൊന്നുമില്ല'

അമല്‍ നീരദിന്റെ 'ഈയൂബിന്റെ പുസ്തകം' എന്ന ചിത്രമാണ് ഇപ്പോള്‍ റീനു ചെയ്യുന്നത്. ലാലിന്റെ ഭാര്യയായി ഒരു കുടുംബിനിയുടെ വേഷത്തില്‍ തന്നെയാണ് ഈ ചിത്രത്തിലും റീനു എത്തുന്നത്. അന്നമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X