കമല്‍ ഹസനില്‍ നിന്ന് അഭിനയം പഠിക്കുകയാണെന്ന് നിവേദ
കമല്‍ ഹസനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുവാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് നിവേദ തോമസ്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ 'ദൃശ്യ'ത്തിന്റെ റീമേക്കിലാണ് നിവേദ കമല്‍ ഹസന്റെ മകളായി വേഷമിടുന്നത്.
കമല്‍ ഹസനില്‍ നിന്ന് അഭിനയം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നിവേദ തോമസ് പറഞ്ഞു. കമല്‍ ഹസനൊപ്പം അഭിനയിക്കുക, ജീത്തു ജോസഫിന്റെ സിനിമയില്‍ ഒരു വേഷം കിട്ടുക എന്നൊക്കെയുള്ള സ്വപ്‌നമാണത്രെ നിവേദയ്ക്ക 'പാപനാശം' എന്ന ചിത്രത്തിലൂടെ പൂര്‍ത്തിയാരുന്നത്.

ദൃശ്യം മലാളത്തില്‍ ഒരുക്കുമ്പോള്‍ ആദ്യം പരിഗണിച്ചത് നിവേദയെ ആയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏറ്റെടുത്ത ചിത്രങ്ങളുമായി നിവേദ തിരക്കിലായതുകാരണം മോഹന്‍ലാലിന്റെ മകളായാകനുള്ള അവസരം അന്‍സിബയ്ക്ക് ലഭിക്കുകയായിരുന്നു. 'ജില്ല' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായും നിവേദ വേഷമിട്ടിട്ടുണ്ട്.
പാപനാശം എന്ന ചിത്രത്തിലൂടെ ഏറെ കാലത്തിന് ശേഷം ഗൗതമി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ എത്തുന്നതും വാര്‍ത്തയായി.
ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച 'മണിരത്‌ന'മാണ് നിവേദയുടെ ഒടുവിലത്തെ റിലീസ്. ചിത്രത്തില്‍ ഒരു നാടന്‍ പെണ്‍കുട്ടിയായാണ് നിവേദ എത്തിയത്. ചിത്രത്തെ കുറിച്ച് സമ്മിസ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











