കൈ നിറയെ ചിത്രങ്ങള്‍, സനുഷ ഹാപ്പിയാണ്
ബേബി സനുഷയായി എത്തി മലയാളത്തിലെ നായികയായി മാറിയ സനുഷ തിരക്കിലാണ്. മിലി, സപ്തമ ശ്രീ തസ്‌ക്കര എന്നീ ചിത്രങ്ങളിലാണ് സനുഷ അടുത്തിടെയായി അഭിനയിക്കുന്നത്. സപ്തമ ശ്രീ തസ്‌ക്കരയെന്ന ചിത്രത്തില്‍ ഒരു നഴ്‌സിന്റെ വേഷത്തിലാണ് സനൂഷ അഭിനയിക്കുന്നത്. ഓരോ കഥാപാത്രത്തിനും വേണ്ടി ചിലപ്പോള്‍ തടി കുറയ്‌ക്കേണ്ടതായും കൂട്ടേണ്ടതായും വരാറുണ്ടെന്ന സനുഷ. തടി കുറയ്ക്കാന്‍ സനുഷ ഒത്തിരി ഭക്ഷണം കഴിയ്ക്കുമത്രേ. ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ തന്റെ തടി കുറയാറാണ് പതിവെന്ന് സനുഷ.
എന്തായാലും കുട്ടിക്കാലം മുതല്‍ തന്നെ മലായളിയ്ക്ക് പരിചിതയായ സനുഷയും ഇപ്പോള്‍ അതിശയത്തിലാണ്. ബാല താരമായെത്തിയ താന്‍ നായിക നടിയായി എത്തിയതുവരെയുള്ള കാര്യങ്ങള്‍. ഇപ്പോഴിത സഹോദരന്‍ സനൂപും അഭിനയരംഗത്തേയ്ക്ക് എത്തി.

മിലിയില്‍ ഒരു ഐടി പ്രൊഫഷണലിന്റെ വേഷമാണ് സനുഷയ്ക്ക്. നിവിനും അമലയ്ക്കുമൊപ്പം ആദ്യമായി അഭിനയിച്ചതിന്റെ ത്രില്ലിലാണ് താരം. അനുപമ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്നും സനുഷ പറയുന്നു. എന്തായാവും തന്റെ പുതിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിയ്ക്കുകയാണ് സനുഷ.


Click it and Unblock the Notifications