ബഹുമാനം നഷ്ടപ്പെട്ടു! നിങ്ങളും നിര്‍മാതാക്കളുടെ അടിമ തന്നെ! സരോജ് ഖാനെതിരെ നടി
സരോജ് മാം, എനിക്ക് നിങ്ങളിലുള്ള ബഹുമാനം നഷ്ടപ്പെട്ടു.
ഇന്ത്യൻ സിനിമ ലോകത്തെ ഇപ്പോഴത്തെ ചർച്ച വിൽയം കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ്. തെലുങ്ക് താരം ശ്രീ റെഡ്ഡിയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ പുറം വെളിച്ചത്ത് കൊണ്ടു വന്നത്. ശ്രീയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്താൽ ശരി വയ്ക്കും വിധത്തിലാണ് ഇപ്പോൾ പുറത്തു വരുന്ന ഓരോ വർത്തകളും. ടോളിവുഡിൽ തെലുങ്ക് പെൺക്കുട്ടികൾക്ക് അവസരം ലഭിക്കുന്നില്ലെന്നും കിടക്ക പങ്കിടാൻ ക്ഷണിക്കുന്നുവെന്നുള്ള ഗുരുതര ആരോപണങ്ങളാണ് ശ്രീ ഉന്നയിച്ചത്. എന്നാൽ താരത്തിന്റെ ആരോപണം അടിസ്ഥാന രഹിതാമാണെന്ന് പല താരങ്ങളും അറിയിച്ചിരുന്നു. എന്നാൽ ശ്രീ പറഞ്ഞതിലും കാര്യമുണ്ടെന്ന് തെളിയിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞ ദിവസം കാസ്റ്റിംഗ് കൗച്ച് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി ബോളിവുഡ് സൃത്ത സംവിധായക സരോജ് ഖാന് രംഗത്തെത്തിയിരുന്നു. എൻ ഐഎയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സരേജ് ഖാനിന്റെ വിവാദ പ്രസ്താവന . ഇതിനുളള തക്ക മറുപടിയുമായി താരം ശ്രീ രംഗത്തെത്തിയിട്ടുണ്ട്. "സരോജ് മാം, എനിക്ക് നിങ്ങളിലുള്ള ബഹുമാനം നഷ്ടപ്പെട്ടു.യുവ നടിമാർക്ക് നിങ്ങളൾ നേർ വഴി കാണിച്ചുകൊടുക്കേണ്ടതായിരുന്നു. നിങ്ങളും നിര്‍മാതാക്കളുടെ അടിമയാണെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ശ്രീ പറഞ്ഞു.
ശ്രീയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇതേ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റുകൾ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിൽ നിന്ന് തങ്ങൾ നേരിട്ട ദുരനുഭവമാണ് ഇവർ പുറലോകത്തെ അറിയിച്ചത്. ഷൂട്ടിങ്ങ് ലൊക്കേഷനിൽ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്. എന്നാൽ രാത്രിയായൽ പലരും കിടപ്പറ പങ്കിടാൻ ഉൾപ്പെടെ വിളിക്കുമെന്നും ഇവർ പറഞ്ഞു. ഇതോടു കൂടി ശ്രീയയുടെ വാക്കുകൾ വെറുതെയല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications