തടി കുറച്ചത് സിനിമയില്‍ അഭിനയിക്കാനല്ല: കാളിദാസ്
സിനിമാ ലോകത്ത് ഒരു കൊച്ചു ചുള്ളനായി ഇപ്പോള്‍ കാളിദാസും അറിയപ്പെട്ടു തുടങ്ങി. കുറച്ചു നാളുമുമ്പു വരെ നല്ല വണ്ണമുണ്ടായിരുന്ന കാളിദാസ് ഇപ്പോള്‍ ഈ ബോഡി ഫിറ്റൊക്കെ ചെയ്ത് വന്നിരിക്കുന്നത് സിനിമയിലേക്കുള്ള വരവിന് വേണ്ടിയായിരുന്നു എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കും. എന്നാല്‍ അങ്ങനെയല്ല.
താന്‍ തടി കുറച്ച് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയല്ലെന്ന് അടുത്തിനടെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാളിദാസ് ജയറാം പറഞ്ഞു. മുമ്പ് 110 കിലോ ഭാരമുണ്ടായിരുന്നു. കാളേജ് പോകാന്‍ തുടങ്ങിയപ്പോള്‍ ഭാര കുറയ്ക്കണമെന്ന് തോന്നി. അങ്ങനെയാണ് 110 ല്‍ നിന്ന് 70 കിലോയായി ഭാരം കുറച്ചതെന്ന് കാളിദാസ് പറഞ്ഞു. ഫിറ്റ്‌നസ് ആവശ്യമാണെന്നാണ് കാളിദാസ് പറയുന്നത്.

ഒമ്പത് മാസത്തോളം വര്‍ക്കൗട്ട് ചെയ്താണ് ഇപ്പോഴുള്ള രൂപത്തിലെത്തിയതെന്നും കാളിദാസ് പറഞ്ഞു. മലയാളിയായ സുരേഷാണ് ട്രെയ്‌നര്‍. ജിമ്മില്‍ പോകുന്നതിന് പുറമെ ഡയറ്റിങുമുണ്ടായിരുന്നു. ബര്‍ഗര്‍, പിറ്റ്‌സ പോലുള്ള സാധനങ്ങള്‍ മെനുവില്‍ നിന്നും ഒഴിവാക്കി.
'നടുവിലെ കൊഞ്ചം പാക്കോതെ കാണോം' എന്ന സിനിമ സംവിധാനം ചെയ്ത ബാലാജി ധരണീധര്‍ ഒരുക്കുന്ന 'ഒരു പക്ക കഥൈ' എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി എത്തുകയാണ് കാളിദാസ്. നായികയെ തീരുമാനിച്ചിട്ടില്ലെന്നും ഒരു പ്രണയകഥയാണെന്നും കാളിദാസ് അറിയിച്ചു.


Click it and Unblock the Notifications