ഇഷ്ടമുള്ള വിഭവങ്ങള്‍ അപ്പോള്‍ തന്നെ ഉണ്ടാക്കി കഴിക്കും: ഹണിറോസ്
സിനിമാ താരങ്ങള്‍ പൊതുവെ ഡയറ്റിങില്‍ ശ്രദ്ധ കൊടുക്കുന്നവരാണ്. പ്രത്യേകിച്ച് നടിമാര്‍. ഇഷ്ടമുള്ള വിഭവങ്ങള്‍ കണ്ടാലും വെള്ളമിറക്കി നില്‍ക്കും എന്നല്ലാതെ തടിച്ചിയായിപ്പോകുമോ എന്നുള്ളതുകൊണ്ട് മിക്കവരും അകലം പാലിക്കും.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
എന്നാല്‍ ഹണി റോസ് അല്പം വ്യത്യസ്തയാണ്. പൊതുവെ പാചകത്തോട് ഇഷ്ടമുള്ള ഹണി ഇഷ്ടമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി അപ്പോള്‍ തന്നെ കഴിക്കും. ക്രിസ്തുമസിനോട് ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഹണി തന്റെ ഭക്ഷണപ്രിയത്തെയും പാചകത്തെയും കുറിച്ച് പറഞ്ഞത്.

പാചകവും ഭക്ഷണവും തന്റെ ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണെന്നാണ് ഹണി പറയുന്നത്. ടിവി കണ്ടായാലും മാസിക വായിച്ചിട്ടായാലും ഇന്റെര്‍നെറ്റില്‍ നിന്നായാലും കിട്ടുന്ന ഇഷ്ട വിഭവങ്ങള്‍ എല്ലാം അപ്പോള്‍ തന്നെ ഉണ്ടാക്കി കഴിക്കുന്ന പരിപാടിയാണ് തന്റെയെന്ന് ഹണി പറഞ്ഞു.
ആഘോഷങ്ങള്‍ വന്നാല്‍ പിന്നെ പറയുകയും വേണ്ട. കേക്ക് അടക്കമുള്ള എല്ലാ വീട്ടിലുണ്ടാക്കും. എന്തിനും ഒരു കണ്‍ട്രോള്‍ ഉണ്ടല്ലോ. തടിയും ശ്രദ്ധിക്കേണ്ടെ. മധുരം വളരെ ഇഷ്ടമാണ്. പക്ഷെ അധികം കഴിച്ചാല്‍ തടിച്ചിയാകുമോ എന്ന് കരുതി അതിനല്‍പം നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications











