ആഷിക്കിന്‍റെയും അന്‍വറിന്‍റെയും ഫാനാണ് മഞ്ജു

By Lakshmi

സിനിമാലോകവും മാധ്യമങ്ങളുമെല്ലാം മൊത്തമിപ്പോള്‍ മഞ്ജു വാര്യര്‍ക്ക് ചുറ്റുമാണ്. മഞ്ജുവെന്താണ് പറയുന്നത്, മഞ്ജുവിന്റെ അടുത്ത പ്ലാനെന്താണ് എന്നുവേണ്ട മഞ്ജുവുമായി ബന്ധപ്പെട്ടതെല്ലാം അറിയാന്‍ എല്ലാവര്‍ക്കും ഉത്സാഹം. തിരിച്ചുവരവ് ചിത്രം വിജയമായതോടെ മഞ്ജു വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലെ തിളക്കമേറിയ നക്ഷത്രമായി മാറിയിരിക്കുകയാണ്. ചാനലുകളായ ചാനലുകളിലെല്ലാം മഞ്ജുവുമായുള്ള അഭിമുഖങ്ങളും ചാറ്റ് ഷോകളും തകര്‍ക്കുകയാണ്.

എല്ലാറ്റിലും വളരെ പക്വതയോടെ ഇരുന്ന് സമചിത്തതയോടെ മറുപടി പറയുന്ന മഞ്ജുവിനെയാണ് കാണാന്‍ കഴിയുക. കൂടിയും കുറഞ്ഞും പോകാതെ ഓരോ ചോദ്യങ്ങള്‍ക്കും മഞ്ജു വളരെ സുരക്ഷിതമായ രീതിയില്‍ ഉത്തരം നല്‍കുന്നു. ആരുടെ മേലും പഴിചാരലുകള്‍ക്ക് ഇടനല്‍കാതെ വളരെ തന്ത്രപരമായിത്തന്നെയാണ് മഞ്ജു മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത്.

Manju Warrier


മലയാളത്തിലെ യുവതാരനിരയെക്കുറിച്ചും സിനിമകളെക്കുറിച്ചുമെല്ലാം മഞ്ജു അഭിപ്രായം പറയുന്നു. ഒപ്പം മലയാളത്തിലെ പുതുതലമുറ സംവിധായകരെക്കുറിച്ചും താരം പറയുന്നു.

മലയാളത്തില്‍ പുത്തന്‍ശൈലിയുമായി എത്തിയ ആഷിക് അബു, അന്‍വര്‍ റഷീദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ തനിക്കേറെ ഇഷ്ടമാണൊണ് മഞ്ജു പറയുന്നത്. മഞ്ജു ആഷിക്കിന്റെയും അന്‍വറിന്റേയും പേരെടുത്തു പറഞ്ഞതോടെ ഇനി ഇവരുടെ ചിത്രങ്ങളിലാകുമോ മഞ്ജു അടുത്തതായി അഭിനയിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് ചലച്ചിത്രലോകത്തും ആരാധകര്‍ക്കിടയിലും ഊഹാപോഹങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

എന്തായാലും മഞ്ജു ഇനി സിനിമയില്‍ത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം. ഒന്നും പ്ലാന്‍ ചെയ്തല്ല താന്‍ തിരിച്ചുവന്നതെന്ന് താരം പറയുന്നുണ്ടെങ്കിലും രണ്ടാം വരവ് വിജയകരമായ സ്ഥിതിയ്ക്ക് അഭിനയം വീണ്ടും പാതിവഴിയില്‍ ഉപേക്ഷിച്ച് മഞ്ജു പോകില്ലെന്നുതന്നെ കരുതാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X