സംഗീതത്തോട് ഭ്രാന്തമായ ആവേശമാണ്: സുരേഷ് ഗോപി
ആക്ഷന്‍ ഹീറോ സുരേഷ് ഗോപി നല്ലൊരു ഗായകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. സംഗീതത്തോട് തനിക്കുള്ള ആവേശം പല വേദികളിലും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. സംഗീതം തനിക്ക് ഭ്രമമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്.
സംഗീതം വളരെ ഇഷ്ടമാണെന്നും പാട്ട് കേട്ട് ഇഷ്ടപ്പെട്ടാല്‍ താനത് പഠിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞു. സംഗീതം എനിക്ക് വളരെ ഇഷ്ടമാണെന്നും ഒരുതരം ഭ്രാന്തമായ ആവേശമാണ് അതിനോടെന്നും ആക്ഷന്‍ ഹീറോ പറയുന്നു.

ഒരുപാട്ട് കേട്ട് ഇഷ്ടപ്പെട്ടാല്‍ അത് പഠിക്കാന്‍ ശ്രമിക്കാറുണ്ട്. എത്ര ബുദ്ധിമുട്ടിയും ചില പ്രൊഗ്രാമുകളില്‍ പാട്ട് പാടണം എന്ന നിര്‍ബന്ധമുണ്ടാക്കുമ്പോള്‍ കേട്ട് പഠിക്കുകയാണ് തന്റെ പതിവെന്ന് സുരേഷ് ഗോപി പറഞ്ഞു.
പാട്ടുകാരിയായ ഒരു ഭാര്യയെ കിട്ടിയതും മുന്‍ജന്മ സുകൃതമായാണത്രെ താരം കരുതുന്നത്. ഇപ്പോള്‍ കുട്ടികളും സംഗീതത്തിന്റെ വഴിയെ വരുന്നു എന്നത് ഒരച്ഛനെന്ന നിലയില്‍ സന്തോഷം തരുന്ന കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.


Click it and Unblock the Notifications