ഗ്ലാമറസ്സാകാന്‍ താനില്ലെന്ന് ആന്‍ഡ്രിയ
അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തെ ഗായികയും നായികയുമായ ആന്‍ഡ്രിയ ജെര്‍മിയയെ മലയാളികള്‍ക്ക് പരിചിതം. പിന്നീട് പൃഥ്വിരാജിന്റെ നായികയായി ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിലും ആന്‍ഡ്രിയ അഭിനയിച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ - രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറക്കുന്ന ലോഹത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.
കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ കൊടുക്കുന്ന ആന്‍ഡ്രിയ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ അധികം ചെയ്യില്ല എന്ന് വ്യക്തമാക്കി.

ഒരു കൊമേര്‍ഷ്യല്‍ ചിത്രത്തില്‍ വരുന്ന ഗ്ലാമറായ നടിയെ ആണോ, ഗ്ലാമറല്ലാതെ വരുന്ന നായികയ്ക്കാണോ പ്രേക്ഷകര്‍ പ്രാധാന്യം നല്‍കു എന്നാണ് ആന്‍ഡ്രിയയുടെ ചോദ്യം. ഒരു അഭിനേതാവ് എങ്ങനെയാണോ അത് പോലെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതിനെക്കാള്‍ ശക്തമായത് മറ്റൊന്നില്ലെന്നാണ് തന്റെ വിശ്വാസമെന്നും ആന്‍ഡ്രിയ പറഞ്ഞു.
അതുകൊണ്ടൊക്കെ തന്നെ അന്നയും റസൂലും എന്ന ചിത്രം താന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കും. അതിലെ റസൂലിനെ പോലൊ ഒരാളെ ജീവിതത്തില്‍ സ്വന്തമാക്കാനാണത്രെ ആന്‍ഡ്രിയയുടെ ആഗ്രഹം.
ഇപ്പോള്‍ ലോഹത്തിന്റെ ചിത്രീകരണ തിരക്കിലാണ് ആന്‍ഡ്രിയ. മോഹന്‍ലാലിനും രഞ്ജിത്തിനും ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും താരം പങ്കുവച്ചു. ഇനിയും ഇനിയും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ആന്‍ഡ്രിയ പറഞ്ഞത്.


Click it and Unblock the Notifications











