രചനയ്ക്ക് പര്‍ദ്ദ ധരിക്കാന്‍ ഇഷ്ടം

By Aswathi

മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തി, ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് രചന നാരായണന്‍ കുട്ടി. കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ക്ക് പുറമെ കലാമൂല്യമുള്ള ചിത്രങ്ങളിലും അഭിനയിക്കാന്‍ രചന തയ്യാറാണ്. അങ്ങനെ രചന അഭിനയിച്ച ഐന്‍ എന്ന ചിത്രം ഇപ്പോള്‍ 62 ആമത് ദേശീയ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിലുണ്ട്.

സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ മികച്ച ഫീച്ചര്‍ ചിത്രം എന്ന പട്ടികയിലാണ് മത്സരിക്കുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് രചന അവതരിപ്പിച്ചത്. സൈറ ബാനു എന്ന അറബിക് ടീച്ചറുടെ വേഷം. മുസ്തഫ എന്ന കേന്ദ്ര കഥാപാത്രത്തിന് ധൈര്യം നല്‍കുന്ന ടീച്ചറാണ് സൈറ.

rachana

ചിത്രത്തില്‍ പര്‍ദ്ദയാണ് രചനയുടെ മുഴുനീള വേഷം. തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷങ്ങളിലൊന്നാണ് പര്‍ദ്ദയെന്ന് രചന പറയുന്നു. ധരിച്ചാല്‍ അത്ര കംഫര്‍ട്ടബഌയി തോന്നില്ലെങ്കിലും വിശുദ്ധമായ വസ്ത്രമായാണത്രെ രചനയ്ക്ക് തോന്നാറുള്ളത്.

സിദ്ദാര്‍ത്ഥുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും രചന പറഞ്ഞു. വളരെ കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ഐന്‍. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ അസോസിയേറ്റായും ലൈറ്റ് ബോയിയായിട്ടുമൊക്കെ തങ്ങള്‍ എല്ലാവരും സഹകരണത്തോടെ പ്രവര്‍ത്തിക്കപകയായിരുന്നു എന്ന് രചന പറഞ്ഞു.

യൂ ടൂ ബ്രൂട്ടസാണ് രചനയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡബള്‍ ബാരല്‍, ലൈഫ് ഓഫ് ജോസൂട്ടി, തിങ്കല്‍ മുതല്‍ വെള്ളിവരെ തുടങ്ങി ഏഴോളം പുതിയ ചിത്രങ്ങളില്‍ രചന കരാറൊപ്പിട്ടിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X