ഹൗ ഓള്‍ഡ് ആര്‍യു സ്ത്രീകള്‍ കാണണം,ഗൗതമി
കൊച്ചി: മഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര്‍യുവിന് യുവതാരങ്ങളുടേയും അഭിനന്ദനം. സിനിമ മേഖലയിലും അല്ലാതെയും ഒട്ടേറെ പേരാണ് ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നത്. കേരളത്തിലെ സ്ത്രീകള്‍ ചിത്രം കാണണമെന്നും അഭിനന്ദിയ്ക്കണമെന്നും യുവ താരം ഗൗതമി നായര്‍
ഹൗ ഓള്‍ഡ് ആര്‍ യു കണ്ടതിന്റെ ത്രില്ലിലാണ് ഗൗതമി നായര്‍. ഈ വര്‍ഷ ംറിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്നും ഗൗതമി.

മഞ്ജു വാര്യരുടെ നിരുപമ രാജീവ് എന്ന കേന്ദ്രകഥാപാത്രം വളരെ മനോഹരമായിരുന്നെന്നും ഗൗതമി. ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഗൗതമി.
മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മഞ്ജുവാര്യര്‍ നായികയായ ഹൗ ഓള്‍ഡ് ആര്‍യു. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകന്‍, അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയ മഞ്ജുവിന് ചലച്ചിത്ര രംഗത്ത് നിന്ന് തന്നെ ഒട്ടേറെ പേരുടെ പിന്തുണയുണ്ട്.


Click it and Unblock the Notifications