»   » അരമണ്ഡലത്തിലുള്ള ഇരിപ്പ് തന്നെ കൊന്നുവെന്ന് ഇഷ തല്‍വാര്‍, ഭരതനാട്യ പഠനത്തെക്കുറിച്ച് നടി പറയുന്നത്

അരമണ്ഡലത്തിലുള്ള ഇരിപ്പ് തന്നെ കൊന്നുവെന്ന് ഇഷ തല്‍വാര്‍, ഭരതനാട്യ പഠനത്തെക്കുറിച്ച് നടി പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

തട്ടത്തിന്‍ മറയത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സില്‍ ഇടെ നേടിയ ഇഷ തല്‍വാര്‍ വീണ്ടും മലയാളത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന മുദ്രയിലൂടെ ഇഷ തിരിച്ചു വരവിനൊരുങ്ങുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ അഭിനേത്രി അന്യഭാഷാ സിനിമകളിലും സജീവമാണ്.

കഥക് നര്‍ത്തികയായ താരത്തിന് ഏറെ ഇഷ്ടമാണ് നൃത്തം. സിനിമയ്ക്കു പുറമേ സ്റ്റേജ് പരിപാടികളില്‍ തന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നത് നൃത്തത്തിലൂടെയാണ്. പുതിയ ചിത്രമായ മുദ്രയില്‍ ഭരത്യനാട്യ നര്‍ത്തകിയായാണ് ഇഷ തല്‍വാര്‍ വേഷമിടുന്നത്. ഇതിന്റെ ഭാഗമായി ഭരതനാട്യം പഠിക്കുന്ന തിരക്കിലാണ് അഭിനേത്രി ഇപ്പോള്‍.

തന്നെ കുഴപ്പിച്ച അരമണ്ഡലം സ്റ്റെപ്പ്

ഡോ ഗായത്രി സുബ്രഹ്മണ്യനു കീഴിലാണ് ഇഷ തല്‍വാര്‍ നൃത്തം അഭ്യസിക്കുന്നത്. എന്നാല്‍ അരമണ്ഡലത്തിലുള്ള ഇരിപ്പ് തന്നെ വെട്ടിലാക്കിയെന്നാണ് താരം പറയുന്നത്. ഒര് ഇരിപ്പില്‍ നിന്നുള്ള ചുവടുകള്‍ ശരിക്കും തന്നെ വെട്ടിലാക്കിയെന്നാണ് ഇഷ ഇപ്പോള്‍ പറയുന്നത്.

ആദ്യമായി നര്‍ത്തകി വേഷത്തില്‍

നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന അഭിനേത്രിയായ ഇഷ തല്‍വാറിന് ആദ്യമായാണ് നര്‍ത്തകി വേഷം ലഭിക്കുന്നത്. പാട്ടിനൊപ്പം ചുവടു വെച്ചിട്ടുണ്ടെന്നല്ലാതെ മുഴുനീള വേഷം ഇതുവരെ അവതരിപ്പിച്ചിരുന്നില്ല.

പഠനം തകൃതിയായി നടക്കുന്നു

മുദ്രയ്ക്ക് വേണ്ടി തകൃതിയായി ഭരതനാട്യം അഭ്യസിക്കുന്നതിന്റെ തിരക്കിലാണ് ഇഷ തല്‍വാര്‍, കഥക് നര്‍ത്തകിയയു കൊണ്ട് പെട്ടെന്നു പഠിക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ അരമണ്ഡലത്തിലെ ഇരിപ്പാണ് അഭിനേത്രിയെ കുഴക്കുന്നത്.

നര്‍ത്തകി വേഷം ലഭിച്ചതിന്റെ ത്രില്ലിലാണ്

മുഴുനീള നര്‍ത്തകി വേഷം ലഭിച്ചതില്‍ ഏറെ സംതൃപ്തയാണ് ഇഷ തല്‍വാര്‍. അതിന്റെ ഒരു ത്രില്ല തനിക്കുണ്ടെന്നും താരം പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പേ ആഗ്രഹിച്ചിരുന്നു ഇത്തരത്തിലൊരു വേഷം ചെയ്യാനെന്നും അഭിനേത്രി വ്യക്തമാക്കി.

രണ്ടു മലയാള ചിത്രങ്ങള്‍

അന്യഭാഷയിലും തിളങ്ങി നില്‍ക്കുന്ന താരം മലയാള സിനിമയിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. സല്‍മാന്‍ ഖാന്‍ നായകനായ ട്യൂബ് ലൈറ്റ്, സെയ്ഫ് അലി ഖാന്റെ ഷഫ് എന്ന ചിത്രത്തിലുമാണ് ഇഷ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു മലയാള ചിത്രങ്ങളാണ് ഇഷയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

English summary
The actress, who plays a Bharathanatyam dancer in the movie, is thrilled that her dancing skills are finally put to use in a movie. However, she says that training in a new dance form was quite a challenge. While she absolutely loved the dance form, performing in aramandalam almost took the life out of her, says Isha. "It almost killed me as in we have to hold ourselves in the half-sitting posture, with the knees turned sideways and the spine erect for a long time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam