സ്‌ക്രീനില്‍ മകനെന്നെ കണ്ട് ചിരിക്കുമ്പോള്‍സന്തോഷം

By Aswathi

ഈ വര്‍ഷം വിജയ്ച്ച ചിത്രങ്ങള്‍ എടുത്തുവച്ചു പരിശോധിച്ചാല്‍ ഒരു കാര്യം ശ്രദ്ധയില്‍ പെടും. നിവിന്‍ പോളി മുഖ്യവേഷത്തിലെത്തിയ എല്ലാ ചിത്രങ്ങളും വിജയ്ച്ചിട്ടുണ്ട്. 1983 ലൂടെയാണ് നിവിന്‍ ഈ വര്‍ഷം തുടങ്ങിയത്. തുടര്‍ന്നഭിനയിച്ച ഓശാന്തി ഓശാനയ്ക്കും നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്.

ഇപ്പോഴിതാ തിയേറ്ററില്‍ തകര്‍ത്തോടുകയാണ് നിവിന്‍ പോളിയടക്കം യുവതാരങ്ങളണിനിരന്ന അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ്. ഫേസ്ബുക്കിലും മറ്റും നിവിന്‍ പോളിയ്ക്ക് പ്രശംസയുടെ പ്രവാഹമാണ്. കൂടാതെ മമ്മൂട്ടിയെ പോലുള്ള മെഗാസ്റ്റാറുകള്‍ വിളിച്ചഭിനന്ദിക്കുകയും ചെയ്തു.

nivin-pauly

പക്ഷെ നിവിനെന്ന നടന്‍ ശരിക്കും സന്തോഷിക്കുന്നത് എപ്പോഴാണ്. എന്റെ മകന്‍ സ്‌ക്രീനില്‍ എന്നെ കണ്ട് ചിരിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോഷവാനാകുന്ന എന്നാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞത്.

ഓംശാന്തി ഓശാന ഞങ്ങള്‍ തിരുവനന്തപുരത്ത് പോയാണ് കണ്ടത്. അവന്‍ കരയാതെ ശാന്തനായി സിനിമ മുഴുവന്‍ കണ്ടു. എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ ചിരിക്കുന്നതാണ് വലിയ സന്തോഷം- നിവിന്‍ പോളി പറഞ്ഞു.

വിവാഹ ശേഷമാണ് നിവിന്‍ വെള്ളിത്തിരയിലെത്തിയത്. 2010-ല്‍ പ്രണയിനി റീന ജോയിലെ വിവാഹം ചെയ്തു. ദാദ എന്നാണ് മകനെ വിളിക്കുന്നത്. ഈ അടുത്ത് നിവിന്‍ തന്റെ കുട്ടികാലത്തെ ചിത്രവും മകന്റെ ഇപ്പോഴത്തെ ചിത്രവും ഫേസ്ബുക്കിലിട്ടിരുന്നു. നല്ല പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X