പൃഥ്വിരാജും റിമയും തനിക്ക് പ്രചോദനമെന്ന് പാര്‍വ്വതി

By Aswathi

ഒരു അഭിനേത്രി എന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്റെ അഭിപ്രായം എവിടെയും തുറന്നു പറയാന്‍ ധൈര്യമുള്ള മലയാളത്തിലെ ചുരുക്കം ചില നായികമാരില്‍ ഒരാണ് പാര്‍വ്വതിയും. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വെള്ളിത്തിരയില്‍ തനിക്ക് പ്രചോദനമായ രണ്ട് വ്യക്തികളെ കുറിച്ച് പാര്‍വ്വതി പറയുകയുണ്ടായി.

സിനിമയ്ക്കകത്തെ സൗഹൃദങ്ങള്‍ക്ക് ബലമില്ലെന്നാണ് പൊതുവെ ഉള്ള അഭിപ്രായം. എന്നാല്‍ അതങ്ങനെ അല്ലെന്ന് പാര്‍വ്വതി പറയുന്നു. റിമ കല്ലിങ്കലുമായി തനിയ്ക്ക് നല്ല ബന്ധമാണ്. ഞാന്‍ റിമയെ ബഹുമാനിക്കുന്നു. റിമയുടെ വ്യത്യസ്തമായ പ്രത്യേയശാസ്ത്രം തനിയ്ക്ക് പ്രചോദനമാണെന്നും പാര്‍വ്വതി പറഞ്ഞു.

parvathy

എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ പൃഥ്വിരാജിനെയും അടുത്തറിയാന്‍ സാധിച്ചു. നടനെന്ന നിലയില്‍ പൃഥ്വിരാജ് ഒരു മാതൃകയാണെന്നാണ് പാര്‍വ്വതിയുടെ പക്ഷം.

സിനിമാ സംവിധാനത്തിലും മറ്റും പൃഥ്വി ഇഴുകിച്ചേരുന്നത് ശരിക്കും തന്നെ അത്ഭുതപ്പെടുത്തി. എല്ലാ മേഖലയിലും പൃഥ്വി ശ്രദ്ധകൊടുക്കുന്നുണ്ട്. അതൊരു പോസിറ്റീവ് കാര്യമാണ്. ഒരു ഷൂട്ടിങ് സെറ്റില്‍ നിന്നും എന്തൊക്കെ പഠിക്കാന്‍ കഴിയുമോ അതൊക്കെ നേടാന്‍ അദ്ദേഹം ശ്രമിയ്ക്കും- പാര്‍വ്വതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X