ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലും ഗൗരവക്കാരിയാണ്: അനുമോള്‍
വളരെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടാണ് അനുമോള്‍ എന്ന നടി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതു തന്നെ. ഗൗരവക്കാരിയായ പെണ്‍കുട്ടി, അല്ലെങ്കില്‍ സാഹചര്യങ്ങളോട് പൊരുതുന്ന ധീരയായ പെണ്‍കുട്ടി...അത്തരത്തിലുള്ള വേഷങ്ങളാണ് അനുവിന് ലഭിച്ചതില്‍ അധികവും. ഇവന്‍ മേഘരൂപന്‍ മുതല്‍ അകം, വെടിവഴിപാട്, ചായില്യം, തുടങ്ങി ഞാന്‍ വരെയും അത് പ്രത്യക്ഷമാണ്.
ഇപ്പോള്‍ അനു ചെയ്യാന്‍ ഒരുങ്ങുന്ന രണ്ട് മലയാള സിനിമയിലും അവതരിപ്പിക്കുന്നത് വളരെ ബോള്‍ഡ് ആയ സ്ത്രീകഥാപാത്രങ്ങളെയാണ്. ഡോക്ടര്‍ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികളും മനോജ് കാനന്റെ അമീബയും. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും താന്‍ വലിയ ഗൗരവക്കാരിയാണെന്നാണ് അനുമോള്‍ പറയുന്നത്. കഥാപാത്രങ്ങളെയും സിനിമയെയും കുറിച്ച് അനു പറയുന്നത് തുടര്‍ന്ന് വായിക്കൂ...

ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലും ഗൗരവക്കാരിയാണ്
വളരെ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് മനോജ് കാന സംവിധാനം ചെയ്യുന്ന അമീബയില്‍ താന്‍ ചെയ്യുന്നതെന്ന് അനുമോള്‍ പറഞ്ഞു. കാസര്‍ഗോഡിനെ കീഴടക്കിയ എന്റോസള്‍ഫാന്‍ ദുരന്തത്തെ ആസ്പദമാക്കിയാണ് ചിത്രം. ഈ കഥാപാത്രത്തിലൂടെ ജീവിതത്തില്‍ താന്‍ പഠിച്ച പാഠങ്ങളും വളരെ വലുതാണ്. തന്റെ കണ്ണുകളും തുറക്കപ്പെട്ടു എന്ന് അനു പറയുന്നു.

ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലും ഗൗരവക്കാരിയാണ്
സമാനമായ കഥാപാത്രമാണ് വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തിലെയും. ഡോക്ടര്‍ ബിജുവാണ് സംവിധായകന്‍.

ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലും ഗൗരവക്കാരിയാണ്
തന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും താനൊരു ഗൗരവക്കാരിയാണെന്ന് അനുമോള്‍ പറയുന്നു. ഇത് നല്ലതോ ചീത്തയോ എന്നറിയില്ല. പക്ഷെ എന്റെ സ്ഥായീഭാവം ഇതാണ്.

ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലും ഗൗരവക്കാരിയാണ്
യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയായതുകൊണ്ട് കിട്ടുന്ന വേഷങ്ങളെല്ലാം ഗൗരവക്കാരിയുടേതാവണം എന്നില്ല. തനിക്ക് മറ്റ് വേഷങ്ങള്‍ ചെയ്യാനം താത്പര്യമുണ്ടെന്ന് അനു പറഞ്ഞു. ഞാന്‍ ബോള്‍ഡ് വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ടെന്നും എന്നാല്‍ അങ്ങനെയല്ലെന്നും നടി വ്യക്തമാക്കി

ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലും ഗൗരവക്കാരിയാണ്
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതില്‍ തനിക്ക് ഭയമില്ലെന്നും അനുമോള്‍ പറയുന്നു. പക്ഷെ അതേ സമയം ബബ്ലി ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും അഗ്രഹമുണ്ട്

ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലും ഗൗരവക്കാരിയാണ്
തടി കുറയ്ക്കാനുള്ള പരിപാടിയിലാണ് താനിപ്പോള്‍. ആരാധകരും ഫേസ്ബുക്ക് ഫോളോവേഴ്‌സിനുമൊക്കെ പറയാനുള്ളത് തന്റെ തടികുറയ്‌ക്കേണ്ട കാര്യമാണ്. ഞാന്‍ വളരെ മടിയുള്ള ആളാണ്. ജിമ്മില്‍ പോകാറില്ല. ഭക്ഷണത്തില്‍ ക്രമവും പാലിക്കാറില്ല. എന്നിരിക്കിലും ഇനി ശ്രമിക്കും. ശരീരം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്- അനു പറഞ്ഞു.

ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലും ഗൗരവക്കാരിയാണ്
മലയാളത്തില്‍ മാത്രമല്ല തമിഴില്‍ നിന്നും അനുവിന് അവസരങ്ങള്‍ വരുന്നുണ്ട്. അവിടെയും ബോള്‍ഡായ വേഷങ്ങള്‍ തന്നെയാണ്. തിലകര്‍ എന്ന ചിത്രത്തില്‍ ഒരു വിധവയുടെ വേഷമാണ്. ഭര്‍ത്താവിനെ കൊന്നുവരെ തേടിപ്പോകുന്ന സ്ത്രീയുടെ വേഷമാണത്രെ ചിത്രത്തില്‍. തമിഴിലായിരുന്നു അനുവിന്റെ അരങ്ങേറ്റം.

ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലും ഗൗരവക്കാരിയാണ്
ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയാണ് അനു മലയാളത്തിലെത്തുന്നത്. അകം, വഴിവെടിപാട്, ചായില്യം, പറയാന്‍ ബാക്കിവച്ചത്, ഞാന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധയമായ വേഷങ്ങള്‍ ചെയ്തു.


Click it and Unblock the Notifications











