»   » ഒരുമിച്ച ചിത്രങ്ങളെല്ലാം പരാജയം, പ്രിയദര്‍ശന് മമ്മൂട്ടിയോട് ശത്രുതയോ...?

ഒരുമിച്ച ചിത്രങ്ങളെല്ലാം പരാജയം, പ്രിയദര്‍ശന് മമ്മൂട്ടിയോട് ശത്രുതയോ...?

By: Rohini
Subscribe to Filmibeat Malayalam

വളരെ കുറച്ച് ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമേ പ്രിയദര്‍ശനും മമ്മൂട്ടിയും ഒന്നിച്ചിട്ടുള്ളൂ. രാക്കുയിലിന്‍ രാഗസദസില്‍, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, മേഘം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് പ്രിയനും മമ്മൂട്ടിയും ഒന്നിച്ചത്.

ഈ വര്‍ഷം ആരും കൂടെയില്ലാത്ത ഓണമാണെന്ന് പ്രിയദര്‍ശന്‍

1999 ല്‍ റിലീസ് ചെയ്ത മേഘം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി പ്രിയന്‍ ഒരു സിനിമ സംവിധാനം ചെയ്തിട്ടില്ല. ഒരുമിച്ച് ഒരുക്കിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ പ്രിയനും മമ്മൂട്ടിയും ശത്രുതയിലാണെന്നാണ് പലരും ധരിച്ചു വച്ചിരിയ്ക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കിടയിലെ ബന്ധത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ സംസാരിക്കുകയുണ്ടായി.

ഞാന്‍ മമ്മൂട്ടി വിരോധിയല്ല

ഞാന്‍ ഒരു മമ്മൂട്ടി വരോധിയല്ല എന്ന് പ്രിയന്‍ ആദ്യമേ വ്യക്തമാക്കി. സിനിമയില്‍ ഇല്ലെങ്കിലും വ്യക്തപരമായി മമ്മൂട്ടിയുമായി നല്ല അടുപ്പമാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

മമ്മൂട്ടീക്കാ എന്ന വിളി

മെഗാസ്റ്റാറിനെ മമ്മൂട്ടീക്കാ എന്ന് വിളിയ്ക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് താന്‍ എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരാധകരും കൂട്ടുകാരും സഹപ്രവര്‍ത്തകരുമെല്ലാം മമ്മൂക്കാ എന്ന് വിളിക്കുമ്പോള്‍ മമ്മൂട്ടീക്കാ എന്ന് വിളിയ്ക്കുന്നത് അല്പം വ്യത്യസ്തമാണ്.

ആദ്യ ചിത്രം മമ്മൂട്ടിയ്ക്ക് വേണ്ടി

തന്റെ ആദ്യ ചിത്രത്തിന് നായകനായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു എന്നും പ്രിയദര്‍ശന്‍ വെളിപ്പെടുത്തി. പക്ഷെ നായകനായി എത്തിയത് എംജി സോമനാണ്.

വ്യക്തിപരമായ അടുപ്പം

ഞങ്ങള്‍ ഒന്നിച്ച സിനിമകള്‍ പരാജയമായിരുന്നുവെങ്കിലും, അതൊരിക്കലും വ്യക്തി ബന്ധത്തെ ബാധിച്ചിരുന്നില്ല എന്നും പ്രിയന്‍ പറയുന്നു.

ഇനി എന്റെ ആഗ്രഹം

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്ന ആഗ്രമുണ്ട്. അത് മാത്രമല്ല, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒന്നിപ്പിച്ച് ഒരു സിനിമയും ഭാവിയില്‍ പ്രതീക്ഷിക്കാം എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

English summary
Priyadarshan, the veteran film-maker recently cleared the air regarding his equation with Mammootty, in the interview given to Manorama online. The hitmaker made it clear that he is not a Mammootty hater.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam