തത്കാലം അര്‍ച്ചന തമിഴകത്തേയ്ക്കില്ല

തെലുങ്കില്‍ തന്റെ അരങ്ങേറ്റച്ചിത്രം പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് അര്‍ച്ചന ഇപ്പോള്‍. ബാക്ക് ബെഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മധുര ശ്രീധര്‍ ആണ്്. ഒരു കോളേജ് ഗേള്‍ ആയാണ് അര്‍ച്ചന ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഇത് ചെയ്യും എന്ന് മനസ്സില്‍ ഉറപ്പിച്ചു. ചിത്രത്തില്‍ തന്നെ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ കാണാനാവുമെന്നും നടി ഉറപ്പിച്ചു പറയുന്നു.
തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബറിലാണ് തുടങ്ങുക. ഇതിനിടയില്‍ ചില മലയാളം ചിത്രങ്ങളിലും നടി ഒപ്പുവച്ചിട്ടുണ്ട്. കൂക്കിലിയാര്‍, അഭിയും ഞാനും എന്നീ ചിത്രങ്ങളിലാണ് നടി വേഷമിടുന്നത്.


Click it and Unblock the Notifications