ഞാനങ്ങനെ പറഞ്ഞിട്ടില്ല: ലക്ഷ്മി മേനോന്‍

By Aswathi

സ്ഥിരം ഗ്രാമവാസി പെണ്‍കുട്ടിയുടെ വേഷങ്ങള്‍ ചെയ്തു ചെയ്ത് ലക്ഷ്മി മേനോന്‍ സിനിമാഭിനയം മടത്തുവെന്നും അതുകൊണ്ട് അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത ലക്ഷ്മി തന്നെ നിഷേധിച്ചു.

ഞാനങ്ങിനെ പറഞ്ഞിട്ടില്ല. അഭിനയം തുടരും. ഏപ്രില്‍ ആറ് വരെ എനിക്ക് പരീക്ഷയാണ്. അതുവരെ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കുന്നില്ല. ഒത്തിരി തിരക്കഥകള്‍ വായിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് ശേഷം ചെയ്യാം എന്നാണ് തീരുമാനം- ലക്ഷ്മി വ്യക്തമാക്കി.

മലയാളത്തില്‍ തുടക്കം

ഞനങ്ങനെ പറഞ്ഞിട്ടില്ല

രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെയാണ് ലക്ഷ്മി മേനോന്റെ അരങ്ങേറ്റം. അതിന് ശേഷം ഐഡിയല്‍ കപ്പിള്‍ എന്ന ചിത്രത്തിലും വേഷമിട്ടു.

തമിഴിലേക്ക്

ഞനങ്ങനെ പറഞ്ഞിട്ടില്ല

സുന്ദര പാണ്ഡിയന്‍ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി തമിഴിലേക്ക് പോകുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു.

കുംമ്കി

ഞനങ്ങനെ പറഞ്ഞിട്ടില്ല

കുംമ്കിയാണ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രം. പ്രഭുവിന്റെ മകന്‍ വിക്രം പ്രഭുവിന്റെ അരങ്ങേറ്റം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിലും ലക്ഷ്മി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

തമിഴില്‍ ഭാഗ്യം

ഞനങ്ങനെ പറഞ്ഞിട്ടില്ല

തമിഴിലെ ഭാഗ്യനായിക എന്ന പേര് ലക്ഷ്മിയ്ക്ക് അപ്പോഴേക്കും ലഭിച്ചിരുന്നു. അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റ്. കുട്ടിപുലി, പാണ്ഡിനാടി, നാന്‍ സിഗപ്പു മനിതന്‍, മഞ്ചപ്പൈ, ജിഗര്‍ത്താണ്ട അങ്ങനെ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ്

മലയാളത്തിലേക്ക്

ഞനങ്ങനെ പറഞ്ഞിട്ടില്ല

തമിഴില്‍ ഹിറ്റുകളങ്ങനെ നേടുമ്പോള്‍ ലക്ഷ്മി വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നു. ജോഷി സംവിധാനം ചെയ്ത അവതാരം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി. പക്ഷെ ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല

പഠനത്തിരക്ക്

ഞനങ്ങനെ പറഞ്ഞിട്ടില്ല

ഇപ്പോള്‍ പ്ലസ്ടു പരീക്ഷയുടെ തിരക്കിലാണ് പതിനെട്ടുകാരിയായ ലക്ഷ്മി മേനോന്‍.

പുരസ്‌കാരങ്ങള്‍

ഞനങ്ങനെ പറഞ്ഞിട്ടില്ല

സുന്ദരപാണ്ഡിയന്‍ എന്ന ചിത്രത്തിന് മികച്ച പുതുമുഖ നായികയ്ക്കുള്ള പുരസ്‌കാരം നേടിക്കൊണ്ടാണ് തുടക്കം. മികച്ച പുതുമുഖ നടിയ്ക്കുള്ള വികതന്‍ അവാര്‍ഡ്, സിമ അവാര്‍ഡ്, നോര്‍വെ തമിഴ് ഫിലിം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും സുന്ദര പാണ്ഡിയന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. പോയവര്‍ഷം സിമയുടെ സൗത്ത് ഇന്ത്യന്‍ റൈസിങ് സ്റ്റാര്‍ (ഫിമെയില്‍) പുരസ്‌കാരവും നേടി

ഗായിക

ഞനങ്ങനെ പറഞ്ഞിട്ടില്ല

ഒരു ഊരിലെ രണ്ട് രാജ എന്ന ചിത്രത്തില്‍ ഒരു പാട്ട് പാടിക്കൊണ്ട് പാട്ടിലും സാന്നിധ്യം അറിയിച്ചു. പാട്ട് താന്‍ ഒരിക്കലും വിട്ടുകളയില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

പുതിയ ചിത്രം

ഞനങ്ങനെ പറഞ്ഞിട്ടില്ല

കാര്‍ത്തിയുടെ നായികയായി അഭിനയിച്ച കൊമ്പനാണ് അടുത്ത റിലീസ്. സിപ്പൈ എന്ന മറ്റൊരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങും കഴിഞ്ഞു. ഇനി പരീക്ഷയ്ക്ക് ശേഷമേ പുതിയ ചിത്രം തിരഞ്ഞെടുക്കുകയുള്ളൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X