ഫഹദിനൊപ്പം വാലന്റെന്‍സ് ഡേ ആഘോഷമില്ല: നസ്‌റിയ
മലയാള സിനിമാലോകത്തെ നവമിഥുനങ്ങളിലൊരു ജോഡികളാണ് ഫഹദ് ഫാസിലും നസ്‌റിയ നസീമും. വിവാഹം ഉറപ്പച്ചതിന് ശേഷമുള്ള ആദ്യത്തെ വാലന്റന്‍സ് ഡേയാണ് വരുന്നത്. താരങ്ങള്‍ക്ക് മാത്രമല്ല ലോകത്തിലെ എല്ലാകമിതാക്കള്‍ക്കും ആഘോഷമാണ്. എന്നാല്‍ തങ്ങള്‍ക്ക് അത്തരത്തില്‍ വാലന്റെന്‍സ് ഡേ ഇല്ലെന്നാണ് നസ്‌റിയ പറയുന്നത്. ഫഹദിനൊപ്പം വാലന്റെന്‍സ് ഡേ ആഘോഷിക്കുന്നില്ലെന്ന് നസ്‌റിയ നസീം വ്യക്തമാക്കി കഴിഞ്ഞു.
ഞാനിപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഫഹദും ഉണ്ട്. പക്ഷെ ചിത്രത്തിലെ ഫഹദിന്റെ പോര്‍ഷന്‍ ചിത്രീകരിച്ച് കഴിഞ്ഞു, മറ്റൊരു ചിത്രത്തിലേക്ക് പ്രവേശിച്ചു. പുതിയ ചിത്രങ്ങളുമായി തിരക്കിലായതുകൊണ്ട് വാലന്റെന്‍സ് ഡേ ആഘോഷിക്കാന്‍ സമയമില്ലെന്നാണ് നസ്‌റിയ പറയുന്നത്.

ഫഹദിന്റെ കുടുംബത്തെ കുറിച്ച് പറയുമ്പോള്‍ നസ്‌റിയ വാചാലയാകുന്നു. എനിക്ക് എന്റെ വീടു പോലെതന്നെയൊരു ഫീലിങ്‌സാണ് ഫഹദിന്റെ വീട്ടിലെത്തുമ്പോഴും കിട്ടുന്നത്. അനുജന്‍ ഫര്‍ഹാനുമായി നല്ല കൂട്ടാണ്. ഫര്‍ഹാന്‍ ഇപ്പോള്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്- നസ്‌റിയ പറയുന്നു.
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണം കഴിഞ്ഞാല്‍ തമിഴിലും മലയാളത്തിലുമായി ബാലാജി സംവിധാനം ചെയ്യുന്ന വായ്മൂടി പേസുവോം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. അത് കഴിഞ്ഞാല്‍ ചിത്രങ്ങളിലൊന്നും കരാറൊപ്പിട്ടിട്ടില്ലെന്ന് നസ്‌റിയ പറഞ്ഞു. ആഗസ്റ്റില്‍ കല്യാണത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് താരം. വിവാഹം കഴിഞ്ഞാല്‍ അഭിനയക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നസ്‌റിയ പറഞ്ഞു.


Click it and Unblock the Notifications











