»   » കൊല്ലാനുള്ള ശ്രമത്തില്‍ നിന്ന് ഇന്നസെന്റ് രക്ഷപ്പെട്ടു, എനിക്കൊന്നും പറ്റിയില്ല എന്ന് നടന്‍

കൊല്ലാനുള്ള ശ്രമത്തില്‍ നിന്ന് ഇന്നസെന്റ് രക്ഷപ്പെട്ടു, എനിക്കൊന്നും പറ്റിയില്ല എന്ന് നടന്‍

Written By:
Subscribe to Filmibeat Malayalam

മാധ്യമങ്ങളുടെ 'കൊലയ്ക്ക്' ഒടുവിലത്തെ ഇരയാകുന്നതില്‍ നിന്ന് ഇന്നസെന്റ് രക്ഷപ്പെട്ടു. പെട്ടന്നുള്ള നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണെന്നും നില അല്പം ഗുരുതരമാണെന്നും ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വാട്‌സാപ്പും ഫേസ്ബുക്കും അതേറ്റെടുത്തതോടെ ഇന്നസെന്റ് മരണത്തിന്റെ വക്കിലാണ് എന്നതരത്തിലായി കാര്യങ്ങള്‍.

എന്നാല്‍ തനിയ്ക്ക് യാതൊന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇന്നസെന്റ്. 'നിങ്ങള്‍ കേള്‍ക്കുന്നത് പോലെ ഒരു അപകടവും എനിക്ക് സംഭവിച്ചിട്ടില്ല. ഞാന്‍ തിരുവനന്തപുരത്ത് സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി വന്നിരിയ്ക്കുകയാണ്' എന്ന് ഇന്നസെന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ബിജു മേനോന്‍ നായകനായി എത്തുന്ന വെള്ളക്കടുവ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഇന്നസെന്റിന് വയ്യാതായി എന്നും അദ്ദേഹത്തെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിയ്ക്കകുകയാണ് എന്നുമായിരുന്നു വാര്‍ത്തകള്‍. ഇന്നസെന്റിന് രണ്ട് തവണ കാന്‍സര്‍ വന്നതുകൊണ്ട് തന്നെ ആ വാര്‍ത്ത പെട്ടെന്ന് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

 i-am-alright-innocent

2012 ലാണ് ആദ്യം അസുഖം ബാധിച്ചത്. ഡോ. പിവി ഗംഗാധരന്റെ സഹായത്തോടെ അദ്ദേഹം രോഗമുക്തനായി. പിന്നീട് 2015 ല്‍ വീണ്ടും കാന്‍സറിനെ അഭിമുഖീകരിക്കേണ്ടി വന്നു. ദില്ലി എയിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സാ സമയത്തും ഇന്നസെന്റ് സിനിമയില്‍ സജീവമായി നിന്നു. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിയ്ക്കുന്ന ഒപ്പം എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ഇന്നസെന്റ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Innocent, the actor-MP slammed the rumours regarding his sudden illness and confirmed that he is perfectly alright. Some popular online media have reported that Innocent is hospitalised, due to severe chest pain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam