ഞങ്ങളുടെ കല്യാണം വളരെ ലളിതമായിരിക്കും: ജുവല്‍
അങ്ങനെ ജുവല്‍ മേരിയുടെ കല്യാണ കാര്യത്തില്‍ തീരുമാനമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജുലിന്റെയും ജെന്‍സണിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഏപ്രില്‍ 11 ന് വിവാഹം നടക്കും.
തന്‍ അഭിനയിരക്കുന്നതിലൊന്നും ജെന്‍സണിന് യാതൊരു എതിര്‍പ്പുമില്ലെന്ന് ജുവല്‍ പറയുന്നു. പത്തേമാരി എന്ന ആദ്യ ചിത്രത്തില്‍ കരാറൊപ്പിടും മുമ്പേ വിവാഹ കാര്യത്തില്‍ തീരുമാനമായിരുന്നുവത്രെ. എന്റെ കരിയറില്‍ വളരെ സന്തോഷവാനും സപ്പോട്ടീവുമാണ് ജെന്‍സണ്‍. ഞാനൊരു നടിയായി തീരാന്‍ തന്നെയാണ് ജെന്‍സണ്‍ ആഗ്രഹിയ്ക്കുന്നത്- ജുവല്‍ പറഞ്ഞു.

മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകനായ ജെന്‍സണ്‍ ചങ്ങനാശ്ശേരിക്കാരനാണ്. തൃപ്പൂണിത്തറയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം. ലളിതമായി വിചാരിച്ച നിശ്ചയം പ്രതീക്ഷിക്കാതെയാണ് ഒരു ഗ്രാന്റ് ലുക്ക് വന്നതെന്നാണ് ജുവല്‍ പറയുന്നത്. സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കിയതുകൊണ്ട് തന്നെ അധികമാരെയും അറിയിച്ചിരുന്നില്ല. വിവരമറിഞ്ഞ സുഹൃത്തുക്കള്‍ സര്‍പ്രൈസ് ആയെന്നാണ് ജുവല്‍ പറയുന്നത്.
നിശ്ചയത്തെക്കാളും ലളിതമായിട്ടായിരിക്കണം വിവാഹമെന്നാണ് തങ്ങളുടെ പ്ലാന്‍ എന്ന് ജുവല്‍ പറയുന്നു. ചങ്ങനാശ്ശേരിക്കടുത്ത് വേരൂരിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ച് ഏപ്രില്‍ 11 ന് വളരെ ലളിതമായിട്ടായിരിക്കുമത്രെ വിവാഹം. വിവാഹ കഴിഞ്ഞ് അധിക സമയമൊന്നും ജുവലിനില്ല. 26 ന് കമല്‍ സംവിധാനം ചെയ്യുന്ന, മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തേണ്ടതുണ്ട്.


Click it and Unblock the Notifications