റിമി ടോമിക്ക് ഫ്‌ളൈറ്റില്‍ കയറാന്‍ പേടിയാണത്രെ!
സ്‌റ്റേജുകളില്‍ ആടി പാടുന്ന റിമി ടോമി അപാര ധൈര്യ ശാലിയും തന്റേടിയുമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കാം. ഈ കാണുന്ന തൊലിക്കട്ടിയൊന്നും പാവം റിമിയ്ക്കില്ല. ലോകത്ത് രണ്ടേ രണ്ട് കാര്യത്തെ റിമിയ്ക്ക് അപാര പേടിയാണ്. ഒന്ന് നായയെ മറ്റൊറ്റ് ഫ്‌ളൈറ്റില്‍ കയറുന്നത്.
അടുത്തിയെ ഒരു അഭിമുഖത്തിലാണ് റിമി ഇക്കാര്യം പറഞ്ഞത്. ഒരു ഫ്‌ളൈറ്റ് യാത്രയില്‍ റിമിയ്‌ക്കൊപ്പമുണ്ടായിരുന്നത് ഗീതു മോഹന്‍ദാസായിരുന്നത്രെ. ഫ്‌ലൈറ്റ് പറന്ന് പൊന്തിയപ്പോള്‍ റിമി ഗീതുവിന്റെ കൈക്കിട്ട് ഒരു ഇടി കൊടുത്തു. ഗീതു അന്ന് ഗര്‍ഭിണിയുമായിരുന്നു.

മീശാമാധവനിലെ 'ചിങ്ങമാസം വന്നു ചേര്‍ന്നാല്‍...' എന്നു തുടങ്ങുന്ന പാട്ട് പാടിക്കൊണ്ട് പിന്നണി ഗാനരംഗത്തെത്തിയ റിമി ടോമി പെട്ടന്നാണ് മലാളികള്‍ക്ക് പ്രിയപ്പെട്ട പാട്ടുകളുടെ സ്വരമായി മാറിയത്. ഇപ്പോള്‍ കൈരളി ടിവിയിലും ഏഷ്യനെറ്റിലും മഴവില്‍ മനോരമയിലുമെല്ലാം അവതാരകയായും റിമിയെ കാണാം.
മഴവില്‍ മനോരമയിലെ 'ഒന്നും ഒന്നും മൂന്ന്' എന്ന ഷോയിലാണ് റിമിയുടെ പട്ടിഭയം പ്രേക്ഷകര്‍ കണ്ടത്. റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ദിലീപ് അതിഥിയായെത്തിയ പരിപാടിയില്‍ ഒരു നായയും ഉണ്ടായിരുന്നു. നായയെ സ്റ്റേജില്‍ നിന്ന് ഇറക്കുന്നതുവരെ റിമി അങ്ങോട്ടേക്ക് വന്നിരുന്നില്ല.
നായയുടെ കാര്യം മാറ്റി നിര്‍ത്താം. ജീവിത്തില്‍ അധികമൊന്നും അതിനെ റിമിയ്ക്ക് അഭിമുഖീകരിക്കേണ്ടതായി വരില്ല. പക്ഷെ സിനിമയ്ക്ക് പിന്നണി പാടുന്നതിനെക്കാള്‍ കൂടുല്‍ സ്റ്റേജ് പ്രോഗ്രാമുകളാണ് റിമിയ്ക്കുള്ളത്. മിക്കതും വിദേശ രാജ്യങ്ങളിലാണ്. ഇത്രയും യാത്ര ചെയ്തിട്ടും റിമിയ്ക്ക് ഈ ഫ്‌ളൈറ്റ് യാത്ര ശീലമായില്ലെ എന്നാണ് ചിലരുടെ സംശയം.


Click it and Unblock the Notifications











