»   » മമ്മൂട്ടിയോട് ഇന്നും തീര്‍ത്താല്‍ തീരാത്ത ഒരു വലിയ കടപ്പാടുണ്ട് എന്ന് നടന്‍ ബാല, മോഹന്‍ലാല്‍ ?

മമ്മൂട്ടിയോട് ഇന്നും തീര്‍ത്താല്‍ തീരാത്ത ഒരു വലിയ കടപ്പാടുണ്ട് എന്ന് നടന്‍ ബാല, മോഹന്‍ലാല്‍ ?

Posted By: Rohini
Subscribe to Filmibeat Malayalam

കളഭം എന്ന ചിത്രത്തിലൂടെയാണ് തമിഴ് നടന്‍ ബാല മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധിയ്ക്കപ്പെടാന്‍ കഴിഞ്ഞില്ല. തനിയ്ക്ക് നടന്‍ എന്ന നിലയില്‍ ശ്രദ്ധ നേടി തന്നതിന് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഒരു വലിയ പങ്കുണ്ട് എന്നും ഇന്നും അദ്ദേഹത്തോട് അതിന് താന്‍ കടപ്പെട്ടിരിയ്ക്കുന്നു എന്നും ബാല പറയുന്നു.

മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

ബിഗ് ബി എന്ന ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ അനുജനായ മുരുകന്‍ എന്ന കഥാപാത്രമായിട്ടാണ് ബാല എത്തിയത്. പിന്നീട് ബിഗ് ബി മുരുകന്‍ എന്ന പേരില്‍ മലയാളത്തില്‍ ബാല ശ്രദ്ധിയ്ക്കപ്പെട്ടു. ഒരു തുടക്കക്കാരനായ തനിയ്ക്ക് ചിത്രത്തില്‍ അത്രയേറെ സ്‌പെയ്‌സ് നല്‍കിയത് മമ്മൂട്ടിയാണെന്നാണ് ബാല പറയുന്നത്.

മമ്മൂട്ടി വിട്ടു തന്നത് കൊണ്ടാണ്

ചിത്രത്തില്‍ 'മുത്തുമണി കൊഞ്ചല്‍ പോലെ...' എന്ന് തുടങ്ങുന്നൊരു പാട്ടുണ്ട്. മംമ്തയും ഞാനും ചെയ്ത ആ പാട്ട് വളരെ ഹിറ്റായി. മുരുകന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു പുതുമുഖ നടന് മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാര്‍ അത്രയേറെ സ്‌പെയ്‌സ് നല്‍കിയതുകൊണ്ടാണ് ആ കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടത് എന്നാണ് ബാല പറഞ്ഞത്.

ലാലിനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടു

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കണമെന്ന്. ഞാന്‍ മാത്രമല്ല, എന്റെ അച്ഛനും അമ്മയും അത് ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു ചാന്‍സ് കിട്ടി. ഷൂട്ടിങിന് പോകാന്‍ ബാഗൊക്കെ പാക്ക് ചെയ്തു കഴിഞ്ഞപ്പോഴാണ് അറിയുന്നത് പടം കാന്‍സലായിപ്പോയി എന്ന്. അതെനിക്ക് വലിയ വേദനയായിരുന്നു

ലാലേട്ടനൊപ്പമുള്ള അനുഭവം

അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് എന്ന ചിത്രത്തില്‍ ലാല്‍ സാറിന്റെ അനുജനായി ഒരു മുഴുനീള കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് സാധിച്ചു. അസാധാരണമായ നടനാണ് ലാലേട്ടന്‍. അദ്ദേഹത്തിന്റെ അഭിനയം കാണാന്‍ വേണ്ടി ഞാന്‍ സെറ്റില്‍ നേരത്തെ എത്തുമായിരുന്നു. ലാലേട്ടന്റെ അഭിനയം കണ്ടുകൊണ്ടിരിയ്ക്കുക വളരെ രസമാണ്.

മാന്ത്രികാഭിനയം

മോഹന്‍ലാല്‍ സാറിന്റേത് ശരിയ്ക്കുമൊരു മാന്ത്രികാഭിനയമാണ്. ഒരു നാല് റിഹേഴ്‌സിലുണ്ടെങ്കില്‍ നാലും വ്യത്യസ്തമായ ബോഡി ലാഗ്വേജും മാനറിസങ്ങളുമായിരിയ്ക്കും. ടേക്കില്‍ അതൊന്നുമല്ലാത്ത മറ്റെന്തോ ആയിരിയ്ക്കും. അത് ഉള്ളില്‍ നിന്ന് വരുന്ന അഭിനയമാണ് - ബാല പറഞ്ഞു.

English summary
I'm thankful to Mammookka even today : Bala

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam