എനിക്ക് അഭിനയിച്ചു കിട്ടുന്ന പണം മതി; പൃഥ്വിരാജ് പറയുന്നു
പോയവര്‍ഷം മൂന്ന് ചിത്രങ്ങളുടെ വലിയ വിജയം നേടിയ നടനാണ് പൃഥ്വിരാജ്. അതും സാമ്പത്തിക വിജയം എന്ന് പ്രത്യേകിച്ച് എടുത്ത് പറയണം. പൃഥ്വി അഭിനയിച്ച ആറ് ചിത്രങ്ങളില്‍ മൂന്ന് ചിത്രങ്ങളും (എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി) ബോക്‌സോഫീസില്‍ മികച്ച കലക്ഷന്‍ നേടിയിരുന്നു.
അഭിനയിക്കുന്നതിനൊപ്പം നിര്‍മാണ രംഗത്തും പൃഥ്വി സജീവമാണ്. പോയവര്‍ഷം ഡബിള്‍ ബാരല്‍ എന്ന ചിത്രം നിര്‍മിച്ചു. അനുരാഗ കരിക്കിന്‍ വെള്ളം, ഡാര്‍വിന്റെ പരിണാമം എന്നീ ചിത്രങ്ങള്‍ റിലീസിനൊരുങ്ങി നില്‍ക്കുന്നു. എന്നാല്‍ നിര്‍മാണത്തിലൂടെ തനിക്ക് പണം നേടേണ്ട എന്നാണ് പൃഥ്വി പറയുന്നത്.

എനിക്ക് അഭിനയിച്ചു കിട്ടുന്ന പണം മതി; പൃഥ്വിരാജ് പറയുന്നു
ഒരു അഭിനേതാവ് എന്ന നിലയില്‍, അഭിനയത്തിലൂടെ വരുന്ന പണം മാത്രം മതി തനിക്ക് എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു

എനിക്ക് അഭിനയിച്ചു കിട്ടുന്ന പണം മതി; പൃഥ്വിരാജ് പറയുന്നു
താനെന്ന വ്യക്തിയ്ക്ക് പണം സമ്പാദിക്കാനല്ല സിനിമ നിര്‍മിയ്ക്കുന്നത് എന്നും പൃഥ്വി വ്യക്തമാക്കി

എനിക്ക് അഭിനയിച്ചു കിട്ടുന്ന പണം മതി; പൃഥ്വിരാജ് പറയുന്നു
പരീക്ഷണ ചിത്രങ്ങളാണ് തന്റെ ബാനര്‍ നിര്‍മിയ്ക്കുന്നത്. ആശയം കൗതുകകരവും വ്യത്യസ്തവുമാണെങ്കില്‍ നിര്‍മിയ്ക്കും. പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്ന സംവിധായകരെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിയ്ക്കുകയാണ് പൃഥ്വി നിര്‍മാണത്തിലൂടെ ഉദ്ദേശിയ്ക്കുന്നത്

എനിക്ക് അഭിനയിച്ചു കിട്ടുന്ന പണം മതി; പൃഥ്വിരാജ് പറയുന്നു
നിര്‍മാണത്തിലൂടെ പണം സമ്പാധിക്കണം എന്ന് തോന്നിയാല്‍ അത് തന്നെ ബുദ്ധിമുട്ടിയ്ക്കും എന്നാണ് പൃഥ്വി പറയുന്നത്. ആവശ്യമില്ലാത്ത ടെന്‍ഷനും കാര്യങ്ങളും ഉണ്ടാവുമത്രേ.

എനിക്ക് അഭിനയിച്ചു കിട്ടുന്ന പണം മതി; പൃഥ്വിരാജ് പറയുന്നു
പോയ വര്‍ഷം പൃഥ്വിയും കൂട്ടുകാരും നിര്‍മിച്ച ഡബിള്‍ ബാരല്‍ അത്തരമൊരു പരീക്ഷണ ചിത്രമായിരുന്നു. പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും അത്തരമൊരു പരീക്ഷണത്തെ ചെറിയൊരു ശതമാനം പ്രേക്ഷകരെങ്കിലും അംഗീകരിച്ചതാണ്.

എനിക്ക് അഭിനയിച്ചു കിട്ടുന്ന പണം മതി; പൃഥ്വിരാജ് പറയുന്നു
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട എന്ന ചിത്രമാണ് പൃഥ്വിയുടേതായി ഇി തിയേറ്ററിലെത്തുന്നത്. ഈ വര്‍ഷത്തെ നടന്റെ ആദ്യ റിലീസായ പാവാട ജനുവരി 15 ന് തിയേറ്ററുകളിലെത്തും എന്നാണ് വിവരം

Click it and Unblock the Notifications