»   » ലാലോ മമ്മൂട്ടിയോ എന്നതല്ല പ്രധാനം

ലാലോ മമ്മൂട്ടിയോ എന്നതല്ല പ്രധാനം

Posted By:
Subscribe to Filmibeat Malayalam

നായകനാരെന്ന് നോക്കിയല്ല താന്‍ സിനിമ തിരഞ്ഞെടുക്കുന്നതെന്ന് തെന്നിന്ത്യന്‍ നടി അമലപോള്‍. നായകന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ എന്നതല്ല പ്രധാനം. ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ അതിന്റെ കഥയും കഥാപാത്രവുമാണ് താന്‍ നോക്കുന്നത്.

കഥയും കഥാപാത്രവും നന്നായാല്‍ ആര്‍ക്കൊപ്പം അഭിനയിക്കാനും അമല റെഡി. സിനിമയിലെ കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കണമെന്ന് നിശ്ചയിക്കാനുള്ള അവകാശം സംവിധായകനാണ്. ആര്‍ട്‌സ് സിനിമയെന്നോ കച്ചവട സിനിമയെന്നോ വേര്‍തിരിച്ചു കാണാറില്ല. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

മലയാളത്തില്‍ നിന്നും തന്നെ തേടി ഒട്ടേറെ ഓഫറുകള്‍ എത്താറുണ്ടെന്ന് നടി പറയുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് മൂലം പലതും സ്വീകരിക്കാന്‍ കഴിയാറില്ല. എങ്കിലും മലയാള സിനിമയ്ക്കായി കൂടുതല്‍ സമയം നീക്കി വയ്ക്കാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി. ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന റണ്‍ ബേബി റണ്‍ ആണ് അമലയുടേതായി മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രം.

രേണുക എന്ന സീനിയര്‍ ന്യൂസ് എഡിറ്ററായാണ് അമല ചിത്രത്തില്‍ വേഷമിടുന്നത്. ക്യാമറാമാന്‍ വേണുവും രേണുകയും തമ്മിലുള്ള കിടമത്സരമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാലാണ് ക്യാമറാമാന്‍ വേണുവിനെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് ലാല്‍ തനിക്ക് പ്രത്യേക ഉപദേശമൊന്നും തന്നില്ലെന്ന് അമല പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ പങ്കുവച്ചു. ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തനിക്ക് കിട്ടിയ ഒരു ബഹുമതിയായാണ് കണക്കാക്കുന്നതെന്നും അമല പറഞ്ഞു.

English summary
Amala Paul, who has been on a signing spree in Kollywood, has made a comeback of sorts in M-Town with Joshiy's 'Run Baby Run.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam