മോഹന്‍ലാലിനെ മമ്മൂട്ടി ആദ്യമായി കണ്ടതെപ്പോള്‍?
അതൊരു ചോദ്യമാണ്, മോഹന്‍ലാലും മമ്മൂട്ടിയും ആദ്യമായി നേരിട്ട് പരസ്പരം കണ്ടത് എപ്പോഴായിരിക്കും? ഏതെങ്കിലും ഷൂട്ടിങ് സെറ്റില്‍ വച്ചായിരിക്കുമോ?, അതോ എതോ ഒരു സൗഹൃദ വിരുന്നിലോ? അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു, താന്‍ എപ്പോഴാണ് ആദ്യമായി മോഹന്‍ലാലിനെ നേരില്‍ കണ്ടതെന്ന്.
പടയോട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചാണത്രെ മമ്മൂട്ടി ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്. അന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഇന്റസ്ട്രിയില്‍ പുതുമുഖങ്ങള്‍ തന്നെയാണ്. 12 സിനിമകളില്‍ അഭിനയിച്ച പരിചയം മോഹന്‍ലാലിനും 20 സിനിമകളില്‍ അഭിനയിച്ച പരിചയം മമ്മൂട്ടിയ്ക്കും ഉണ്ടായിരിക്കും. നവോദയ അപ്പച്ചന്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ജിജോ പൊന്നൂസാണ്.

അന്ന് മമ്മൂട്ടി സെറ്റിലെത്തുമ്പോള്‍ നവോദയ അപ്പച്ചനും സിബി മലയിലും അവിടെയുണ്ടായിരുന്നു. അവിടെ മാറി ഒരു പുതുമുഖ താരങ്ങളുടെ മര്യാദയോടെ മോഹന്‍ലാലും ശങ്കറും ഇരിയ്ക്കുന്നത് മമ്മൂട്ടി കണ്ടു. അന്നാണ് ആദ്യമായി മമ്മൂട്ടി മോഹന്‍ലാലിനെ കാണുന്നത്.
ഞാന്‍ അവിടെ അവരുടെ അടുത്തു പോയി സ്‌ക്രിപ്റ്റിലെ എന്റെ റോളുകളെ കുറിച്ചും മറ്റും ചോദിച്ചു. അപ്പച്ചനും മറ്റും സെറ്റിലെ എന്റെ പെരുമാറ്റം വീക്ഷിക്കുന്നുണ്ടായിരുന്നു. അപ്പച്ചനെ മോഹന്‍ലാല്‍ വിളിച്ചത് പപ്പ എന്നാണ്. മകന്‍ അച്ഛനെ വിളിക്കുന്നതുപോലെ ആയിരുന്നു ആ വിളി. എന്റെ അറിവില്ലായ്മ ആയിരിക്കാം ഞാന്‍ അപ്പച്ചന്‍ എന്നു തന്നെയാണ് വിളിച്ചിരുന്നത്.- മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications