ഞങ്ങളുടെ ചിത്രത്തില്‍ ഗൗതം മേനോനില്ല; കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍
തമിഴില്‍ പ്രകത്ഭ സംവിധായകരില്‍ ഒരാളും മലയാളിയുമായ ഗൗതം വാസുദേവ മേനോന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
എന്നാല്‍ പിന്നീടറിഞ്ഞു ഗൗതം ചിത്രത്തിലില്ല എന്ന്. ഉണ്ടെന്നും ഇല്ലെന്നും പിന്നെ സംശയമായി. ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന തന്റെ ചിത്രത്തില്‍ ഗൗതം മേനോന്‍ ഇല്ല എന്ന് വ്യക്തമാക്കി കൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍

ഞങ്ങളുടെ ചിത്രത്തില്‍ ഗൗതം മേനോനില്ല; കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍
നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രം പാക്കപ്പായി. ഈ സാഹചര്യത്തിലാണ് ചിത്രത്തില്‍ ഗൗതം മേനോന്‍ ഇല്ല എന്ന വിശദീകരണവുമായി വിനീത് രംഗത്തെത്തുന്നത്

ഞങ്ങളുടെ ചിത്രത്തില്‍ ഗൗതം മേനോനില്ല; കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍
ഗൗതം സാറിനെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി തീരുമാനിക്കുകയും ഇക്കാര്യം അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു എന്ന് വിനീത് പറയുന്നു. അദ്ദേഹത്തിന്റെ ഡേറ്റും കിട്ടി. ഡിസംബര്‍ ആദ്യ വാരം ദുബായില്‍ വച്ച് ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു

ഞങ്ങളുടെ ചിത്രത്തില്‍ ഗൗതം മേനോനില്ല; കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍
എന്നാല്‍ ആ സമയത്താണ് ചെന്നൈയില്‍ പ്രളയദുരിതം ഉണ്ടാകുന്നത്. വിമാന സര്‍വീസുകളൊക്കെ നിലച്ച സാഹചര്യത്തില്‍ ഗൗതം സാറിന് ദുബായില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല.

ഞങ്ങളുടെ ചിത്രത്തില്‍ ഗൗതം മേനോനില്ല; കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍
പ്രളയം മാറി വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുമ്പോഴേക്കും ഗൗതം സാര്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരുന്നു. ഞങ്ങള്‍ക്കും ടൈറ്റ് ഷെഡ്യൂളായി. ഈ സാഹചര്യത്തില്‍ പുതിയൊരു നടനെ കുറിച്ച് ചിന്തിക്കുകയായിരുന്നുവത്രെ

ഞങ്ങളുടെ ചിത്രത്തില്‍ ഗൗതം മേനോനില്ല; കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍
എന്നാല്‍ ദൈവാനുഗ്രഹത്താല്‍ ആ വേഷം ചെയ്യാന്‍ പുതിയൊരു കഴിവുള്ള നടനെ ലഭിച്ചുവെന്നും അദ്ദേഹം വളരെ നന്നായി ചെയ്തു എന്നുമാണ് വിശ്വസിക്കുന്നതെന്നും വിനീത് പറഞ്ഞു
ഞങ്ങളുടെ ചിത്രത്തില്‍ ഗൗതം മേനോനില്ല; കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍
ഇതാണ് വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്, വായിക്കൂ

Click it and Unblock the Notifications