»   » കാഞ്ചനമാലയെ വിട്ടുകൊടുത്തതിനാണോ...ടൊവിനോ തോമസിനോട് നന്ദി പറഞ്ഞ് പൃഥ്വിരാജ്

കാഞ്ചനമാലയെ വിട്ടുകൊടുത്തതിനാണോ...ടൊവിനോ തോമസിനോട് നന്ദി പറഞ്ഞ് പൃഥ്വിരാജ്

Posted By: Rohini
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തന്നെ വളരെ പ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് ടൊവിനോ തോമസ് എത്തിയത്. അതുവരെ സ്‌റ്റൈലന്‍ നായക വേഷവും സഹതാരവ വേഷവും ചെയ്തു പോന്നിരുന്ന ടൊവിനോ തോമസിന് കരിയര്‍ ബ്രേക്ക് ലഭിച്ചതും എന്ന് നിന്റെ മൊയ്തീന് ശേഷമാണ്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍, ഡിക്യുവിനെക്കാള്‍ മുന്നില്‍ നിവിന്‍!!


ഇപ്പോഴിതാ ടൊവിനോ തോമസിന് നന്ദി പറഞ്ഞുകൊണ്ട് പൃഥ്വിരാജ് രംഗത്തെത്തിയിരിയ്ക്കുന്നു. കാഞ്ചനമാലെ വിട്ടുകൊടുത്തതിനല്ല കേട്ടോ.. എസ്ര എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതിനാണ് പൃഥ്വി ടൊവിനോ തോമസിനോട് നന്ദി പറഞ്ഞത്


എസ്ര എന്ന ചിത്രത്തില്‍

ജെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന ഹൊറര്‍ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഒരു കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്നുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തില്‍ ടൊവിനോയ്ക്ക്.


പൃഥ്വി പറയുന്നത്

എസ്രയുമായി സഹകരിച്ചതിന് ടൊവീനോ തോമസിന് നന്ദി. താനുമായും സംവിധായകനുമായുമുള്ള സൗഹൃദത്തിന്റെ പുറത്താണ് ടൊവിനോ ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. വലിയൊരു നടനായിട്ടു കൂടെ യാതൊരു മടിയുമില്ലാത്തെ അദ്ദേഹം എസ്രയില്‍ വന്ന് അഭിനയിച്ചു എന്ന് പൃഥ്വി പറയുന്നു.


ടൊവിനോയും പൃഥ്വിയും

ശ്യാംധര്‍ സംവിധാനം ചെയ്ത സെവന്‍ത് ഡേ എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജും ടൊവിനോ തോമസും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. തുടര്‍ന്നാണ് എന്ന് നിന്റെ മൊയ്തീനും ഇപ്പോള്‍ എസ്രയും ചെയ്തത്.


ടൊവിനോ തിരക്കിലാണ്

അതേ സമയം സഹതാരമായി പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും നായകന്‍ എന്ന നിലയിലും ടൊവിനോ തന്റെ സ്ഥാനമുറപ്പിയ്ക്കുന്നു. ടൊവിനോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഒരു മെക്‌സിക്കന്‍ അപാരത, ഗോദ്ധ എന്നീ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയാണ്.
English summary
It's no secret that Tovino Thomas has only benefitted from starring with Prithviraj in movies such as 7th Day and Ennu Ninte Moideen. However, it's Prithvi's turn to be grateful for their next venture together, a horror-thriller titled Ezra.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam