ഫേസ്ബുക്കിലെ നന്മമരമോ? ഇതൊക്കെയെന്ത്!! വിമർശകർക്ക് മറുപടിയുമായി ജയസൂര്യ

ഇത്തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന് വരുന്ന വിമര്‍ശനങ്ങൾ ഭയപ്പെടുന്നില്ലെന്നും താരം പറഞ്ഞു.

സമൂഹത്തിൽ നടക്കുന്ന പല മോശമായ സംഭവങ്ങളും പൊതുജനത്തിന്റെ കൺമുന്നിൽ എത്തിക്കാൻ നടൻ ജയസൂര്യ ശ്രമിക്കാറുണ്ട്. പലതും വിജയം കണ്ടിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയരുകയാണ്. സ്വന്തം സിനിമ റിലീസാകുന്ന സമയത്ത് ഫേസ്ബുക്കിലൂടെ നാട്ടിലെ സംഭവങ്ങളെ കുറിച്ചുള്ള പ്രതികരിക്കുന്ന നന്മമരമെന്നാണ് ജയസൂര്യയ്ക്കെതിരെ ഉയരുന്ന പരിഹാസം. എന്നാൽ ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

jayasurya

ഇത്തരം വിമര്‍ശനങ്ങൾ തന്നെ ഒരു രീതിയിലും ബാധിക്കുന്നില്ല. ഇത്തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന് വരുന്ന വിമര്‍ശനങ്ങൾ ഭയപ്പെടുന്നില്ലെന്നും താരം പറഞ്ഞു. സമൂഹത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്ന കാര്യങ്ങളാണ് പേജിലൂടെ ഷെയര്‍ ചെയ്യുന്നത്. താനൊരു ഇന്ത്യന്‍ പൗരനാണ്. അതിന്റേതായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. ഇതും തന്റെ സിനിമകളുമായി ഒരു ബന്ധവുമില്ലെന്നും താരം പറഞ്ഞു.

ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് പ്രേതം 2. പ്രേതം ആദ്യ ഭാഗം വൻ വിജയമായിരുന്നു. പ്രേതം 2 വിന്റെ പിറവിയെ കുറിച്ചും താരം പറഞ്ഞു. രഞ്ജിത്തും താനും മറ്റൊരു ചിത്രം ചെയ്യാനുള്ള പദ്ധതിയിലായിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് പ്രേതം 2വിലേക്ക് എത്തിയത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ഡോണ്‍ബോസ്കോ എന്നും ജയസൂര്യ കൂടിച്ചേർത്തു. പ്രേതം ഒന്നിനേക്കാൾ ഏറെ ആകാംക്ഷ സൃഷ്ടിക്കുന്ന കഥയാണ് പ്രേതം ടൂവിന്‍റേതെന്നും താരം കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X