»   » അമ്മാവന്റെ മക്കള്‍ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ ചെയ്തു, നഗ്നയായിട്ടില്ല എന്ന് ഷക്കീല!

അമ്മാവന്റെ മക്കള്‍ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ ചെയ്തു, നഗ്നയായിട്ടില്ല എന്ന് ഷക്കീല!

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു കാലത്ത് യുവാക്കളുടെ രോമാഞ്ചമായിരുന്നു ഷക്കീല. ബിഗ്രേഡ് ചിത്രങ്ങള്‍ പിന്നീട് ഇല്ലാതായപ്പോള്‍ അവയ്‌ക്കൊപ്പം ഷക്കീലയുടെ മാര്‍ക്കറ്റും ഇടിഞ്ഞു. എന്നാല്‍ ഇപ്പോഴും ഷക്കീല എന്ന പേര് കേള്‍ക്കുമ്പോള്‍ ചില പഴമകാര്‍ക്ക് രോമാഞ്ചം ഉണ്ടാവാറുണ്ട്.

ഇരുപത് പേരെ പ്രണയിച്ചു... എന്നിട്ടും ഷക്കീലയ്ക്ക് ഈ ഗതികേട്.. ശരീരം വിൽക്കേണ്ടി വന്നിട്ടില്ല !!

എന്നാല്‍ അങ്ങനെ രോമാഞ്ചമുണ്ടാക്കാന്‍ താന്‍ നഗ്നയായിട്ട് അഭിനയിച്ചിട്ടില്ല എന്നും അഭിനയം എന്റെ തൊഴിലാണ് എന്നും ഷക്കീല പറയുന്നു. ഒരു മാഗസിന്‌ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബ്ലൂ ഫിലിം അല്ല

ഞാന്‍ ബിഗ്രേഡ് ചെയ്ത സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയം എന്റെ തൊഴിലാണ്. പക്ഷെ അതൊന്നും ബ്ലൂ ഫിലിം അല്ല. അത്തരം സിനിമകളില്‍ അഭിനയിച്ചിട്ടില്ല എന്ന് ഷക്കീല വ്യക്തമാക്കി.

പ്രശ്‌നമാവും എന്ന് കരുതിയില്ല

എനിക്ക് വന്ന റോളുകളെല്ലാം ഞാന്‍ ചെയ്തു. അത് ഭാവിയില്‍ പ്രശ്‌നമാകും എന്ന് ഒരിക്കലും കരുതിയില്ല. കൂടെ അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ്. അവര്‍ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്.

നഗ്നയായിട്ടില്ല

നഗ്നയായിട്ടൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. അതിന് ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. നിര്‍ബന്ധിച്ചാലും ഞാന്‍ നഗ്നയായി അഭിനയിക്കുമായിരുന്നില്ല- ഷക്കീല പറഞ്ഞു.

മുസ്ലീമാണ്

താനൊരു മുസ്ലീം ആണെന്നും ഷക്കീല പറയുന്നു. മത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കാറുണ്ട്. പൊട്ട് തൊടുന്നത് സിനിമാഭിനയത്തിന് വേണ്ടി മാത്രമാണ് എന്ന് ഷക്കീല പറഞ്ഞു.

വാടകവീട്ടില്‍ താമസം

ഇരുപത് വര്‍ഷം ഷക്കീല സിനിമയില്‍ സജീവമായി ഉണ്ടായിരുന്നു. കുറേ ഏറെ സമ്പാദിച്ചു. എന്നാല്‍ ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. മാസം പതിനായിരം രൂപയാണ് വാടക.

എനിക്ക് ആ പണം വേണ്ട

തെറ്റായ വഴിയ്ക്ക് പണം സമ്പാദിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്ന് ഷക്കീല പറയുന്നു. തെറ്റായ വഴിയ്ക്ക് സഞ്ചരിച്ചിരുന്നുവെങ്കില്‍ എന്റെ എക്കൌണ്ടുകളില്‍ കോടികളുണ്ടാവുമായിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ ആയിരും രൂപ പോലും സമ്പാദ്യമായി ഇല്ല എന്നതാണ് സത്യം.

ചേച്ചി ചതിച്ചു

തിരക്കുള്ള സമയത്ത് സമ്പാദിച്ച പണമെല്ലാം അമ്മയെ ഏല്‍പിച്ചു. അമ്മ ചേച്ചിയ്ക്ക് കൊടുത്തു. പണമെല്ലാം സ്വന്തം എക്കൌണ്ടില്‍ നിക്ഷേപിച്ച ചേച്ചി കോടീശ്വരിയായി. ചേച്ചിയുടെ പ്രവൃത്തി എന്നെ മാനസികമായി തളര്‍ത്തി. സ്വന്തം വീട്ടുകാര്‍ പോലും ഒറ്റപ്പെടുത്തി. എന്റെ കഷ്ടപ്പാടിന്റെ ഫലം അനുഭവിച്ചവര്‍ പോലും എന്നെ തള്ളിപ്പറഞ്ഞു.

പ്രണയമായിരുന്നു

ഇരുപത് പേരെയെങ്കിലും പ്രണയിച്ചിട്ടുണ്ട്. വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു ആഗ്രഹം. പക്ഷെ വിധി മറിച്ചായിരുന്നു. പ്രണയ ബന്ധങ്ങള്‍ പരാജയപ്പെട്ടു. ഒരു പുതിയ പ്രണയത്തിനായി ഇപ്പോഴും കാത്തിരിയ്ക്കുകയാണ് ഞാന്‍ ഷക്കീല പറഞ്ഞു.

മടങ്ങിയെത്തി

ചെറിയ ചെറിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും ഷക്കീല മടങ്ങിയെത്തിയിരിയ്ക്കുകയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഗ്ലാമറാകാതെ ചെറിയ ചില വേഷങ്ങളും ഷക്കീല ചെയ്യുന്നുണ്ട്. പക്ഷെ അത്തരം ചിത്രങ്ങളിലും പഴയ പേരുണ്ട്.

English summary
I never did nude scene says Shakeela

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam