twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിന്നെയും പിന്നെയും അത് തന്നെ ചെയ്തപ്പോള്‍ ബോറടിച്ചില്ല: റോഷന്‍

    By Aswathi
    |

    ചെയ്ത വേഷം തന്നെ വീണ്ടും വീണ്ടും ചെയ്യുമ്പോള്‍ ആര്‍ക്കായാലും ബോറടിയ്ക്കും. ഒരു ചിത്രത്തില്‍ വില്ലനായി അഭിനയിക്കുക, തുടര്‍ന്നു വരുന്ന ചിത്രങ്ങളില്ലെല്ലാം വില്ലന്റെ പരിവേഷം. അതു പോലെ തന്നെ കോമഡിയുടെ കാര്യത്തിലും. നായകനൊഴികെ മറ്റേത് വേഷമായാലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുക ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമായിരിക്കില്ല.

    വ്യത്യസ്ത ചിത്രങ്ങളില്‍ പോകട്ടെ. ഒരേ ചിത്രത്തില്‍ തന്നെ ഇങ്ങനെയായാലോ. ഇത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയല്ല, ചെയ്തതു തന്നെ ആവര്‍ത്തിക്കുകയാണ്. ദൃശ്യത്തിന്റെ റീമേക്കുകളില്‍ ഇപ്പോള്‍ മൂന്നാം തവണയും വില്ലനായി എത്തുകയാണ് റോഷന്‍ ബഷീര്‍. പക്ഷെ നടന് അതില്‍ ഒട്ടും ബോറടിയില്ല കേട്ടോ.

    roshan-basheer

    ദൃശ്യത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രമാണ് റോഷന്‍ ബഷീറിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും റോഷന്‍ തന്നെയാണ് കൊല്ലപ്പെടുന്ന വരുണ്‍ പ്രഭാകര്‍. ഇപ്പോള്‍ തമിഴിലും ആ വേഷം ചെയ്യുന്നത് റോഷന്‍ തന്നെയാണ്.

    തുടരെ തുടരെ മൂന്ന് ചിത്രങ്ങളിലും ഒരേ വേഷം ചെയ്യുന്നതില്‍ തനിക്കൊട്ടും മടുപ്പ് തോന്നുന്നില്ലെന്ന് റോഷന്‍ പറഞ്ഞു. അതേ സമയം, ഓരോ തവണ ചെയ്യുമ്പോഴും താന്‍ ആ കഥാപാത്രത്തോട് കൂടുതല്‍ അടുക്കുകയാണെന്നാണ് റോഷന്‍ പറയുന്നത്.

    തമിഴില്‍ ഇപ്പോള്‍ തുടക്കം കുറിക്കുകയാണ് റോഷന്‍. വില്ലനായാണ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ നായകനായാണ് തമിഴകത്ത് തുടക്കം. രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'കുബേര രാശി' എന്ന ചിത്രത്തില്‍ അഭിരാമി സുരേഷാണ് റോഷന്റെ നായിക.

    ദൃശ്യത്തിലെ വില്ലന്‍, നായകനായി തമിഴില്‍

    English summary
    I never felt bored of playing same character again: Roshan Basheer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X