»   » പരിഹാസങ്ങള്‍ സഹിച്ചും ഉര്‍വശി കൂടെ നിന്നു, ഒരിക്കലും മറക്കില്ലെന്ന് ജഗദീഷ്

പരിഹാസങ്ങള്‍ സഹിച്ചും ഉര്‍വശി കൂടെ നിന്നു, ഒരിക്കലും മറക്കില്ലെന്ന് ജഗദീഷ്

Posted By: Rohini
Subscribe to Filmibeat Malayalam

തന്റെ സിനിമാ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത നായിക ആരാണെന്ന് ചോദിച്ചാല്‍ ജഗദീഷ് ഉര്‍വശിയുടെ പേര് പറയും. തന്റെ നായികയായി അഭിനയിക്കുന്നതില്‍ പലരും ഉര്‍വശിയെ പരിഹസിച്ചിരുന്നു എന്നും എന്നാല്‍ അതൊന്നും വകവയ്ക്കാതെയാണ് ഉര്‍വശി കൂടെ അഭിനയിച്ചത് എന്നും ജഗദീഷ് പറയുന്നു.

മുകേഷ് പറഞ്ഞ പച്ചക്കള്ളം ഉര്‍വശിയും കെപിഎസി ലളിതയും വിശ്വസിച്ചു; പൊട്ടും പൂവും അഴിച്ചുവച്ചു!!

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കമല്‍ ഹസന്റെയുമൊക്കെ നായികയായി അഭിനയിക്കുന്ന സമയത്താണ് ഉര്‍വശി ജഗദീഷിനൊപ്പം സ്ത്രീധനം, സിംഹവാലമേനോന്‍, ഇഞ്ചക്കാടന്‍ മത്തായി, ഭാര്യ, കുടുംബ വിശേഷം തുടങ്ങിയ ആറോളം സിനിമകളില്‍ അഭിനയിച്ചത്.

പരിഹാസങ്ങള്‍ കേട്ടു

തന്റെ നായികയായി അഭിനയിച്ചതിന് ഒരുപാട് പരിഹാസങ്ങള്‍ ഉര്‍വശി കേള്‍ക്കേണ്ടിവന്നിരുന്നു എന്ന് ജഗദീഷ് പറയുന്നു

മാര്‍ക്കറ്റ് ഇടിഞ്ഞു എന്ന്

ടോപ്പ് ലെവലില്‍ നിന്നിരുന്ന ഉര്‍വ്വശി താഴേക്ക് പോയി, ദേ, ജഗദീഷിന്റെ വരെ നായികയായി, ഉര്‍വ്വശിയുടെ മാര്‍ക്കറ്റ് ഇടിഞ്ഞു എന്നൊക്കെയായിരുന്നു അന്ന് സിനിമാലോകം അതിനെ വിലയിരുത്തിയത്.

ഉര്‍വശി മൈന്റ് ചെയ്തില്ല

പക്ഷേ, ഉര്‍വ്വശി അതൊന്നും മൈന്റ് ചെയ്തിരുന്നില്ല. എന്ന് മാത്രമല്ല, ജഗദീഷിന് വേണ്ടുന്ന മുഴുവന്‍ ആത്മവിശ്വാസം കൊടുത്തതും ഉര്‍വ്വശിയായിരുന്നു.

മറക്കില്ല

തന്റെ ജീവിതത്തില്‍ ഒരിക്കലും ആ കടപ്പാട് മറക്കില്ല എന്ന് ജഗദീഷ് പറഞ്ഞു.

English summary
I never forget Urvashi says Jagadeesh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam