»   » നിര്‍മാതാക്കള്‍ക്ക് ഞാനൊരിക്കലും തലവേദനയാവില്ല; അനു ഇമ്മാനുവല്‍ ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്

നിര്‍മാതാക്കള്‍ക്ക് ഞാനൊരിക്കലും തലവേദനയാവില്ല; അനു ഇമ്മാനുവല്‍ ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്

By: Rohini
Subscribe to Filmibeat Malayalam

ഒരു നിര്‍മാതാവിന്റെ മകളാണ് അനു ഇമ്മാനുവല്‍. താരങ്ങളുടെ ഡേറ്റ് കിട്ടി സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി തിയേറ്ററിലെത്തിക്കുന്നത് വരെയുള്ള ഒരു നിര്‍മാതാവിന്റെ എല്ലാ പ്രശ്‌നങ്ങളും അനുവിന് നേരിട്ടറിയാം.

'എനിക്ക് നയന്‍താരയെ ഇഷ്ടമാണ്, ഞാന്‍ അവരുടെ വഴി പിന്തുടരുകയാണ്'

അതുകൊണ്ട് തന്നെ താന്‍ കാരണം ഒരു നിര്‍മാതാവിനും പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്ന് അനു പറയുന്നു. ഷൂട്ടിങ് സമയത്ത് കൃത്യ നിഷ്ഠപാലിക്കാനും പരമാവധി ചെലവ് ചുരുക്കാനും താന്‍ ശ്രദ്ധിക്കാറുണ്ട് എന്ന് അനു ഇമ്മാനുവല്‍ പറഞ്ഞു.

നിര്‍മാതാക്കളുടെ പ്രശ്‌നം അറിയാം

ഞങ്ങളുടെ സ്വന്തം സിനിമയായ സ്വപ്ന സഞ്ചാരിയില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ തന്നെ ഒരു നിര്‍മ്മാതാവെന്ന നിലയില്‍ പപ്പ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ഒരു പൈസ പോലും അനാവശ്യമായി ചെലവായാല്‍ അത് സിനിമാ പ്രൊഡക്ഷനെ ബാധിക്കും.

പരമാവധി ചെലവ് കുറയ്ക്കാന്‍ ശ്രമിക്കും

അതെല്ലാം മനസ്സിലാക്കിയിട്ടാവും ഇപ്പോള്‍ തെലുങ്ക് സിനിമയിലൊക്കെ അഭിനയിക്കാനായി ഹൈദരാബാദിലും മറ്റും പോകുമ്പോള്‍ ഹോട്ടലില്‍ നിന്നും ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നതൊക്കെ വളരെ സൂക്ഷിച്ചാണ്. അനാവശ്യമായി ഒന്നും ഓര്‍ഡര്‍ ചെയ്യില്ല.

ഷൂട്ടിങ് സമയത്ത് കൃത്യനിഷ്ഠ പാലിക്കും

അതുപോലെ ഷൂട്ടിങ്ങിന് ലൊക്കേഷനില്‍ എത്താന്‍ പറയുന്ന സമയത്തിനും 10 മിനിറ്റ് മുമ്പേ എത്താനായിരിക്കും എന്റെ ശ്രമം.

പണ്ട് മുതലേ ഞാനിങ്ങനെയാണ്

പണ്ട് മുതലേ അങ്ങനെയാണ്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് 7.30 ന് വീട്ടില്‍ നിന്നിറങ്ങിയാല്‍ മതിയെങ്കിലും അഞ്ചു മണിക്ക് തന്നെ അലാറം വെച്ച് നേരത്തെ ഉണരുകയും വേഗത്തില്‍ റെഡിയാകുകയും ചെയ്യും- അനു പറഞ്ഞു.

അനു ഇമ്മാനുവല്‍ തെലുങ്കില്‍ തിരക്കിലാണ്

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ അനു ആദ്യമായി നായികയായത് ആക്ഷന്‍ ഹീറോ ബിജു എന്ന മലയാള സിനിമയിലാണ്. ഇപ്പോള്‍ തെലുങ്കില്‍ ഓക്‌സിജന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം

English summary
I never make a trouble to producer says Anu Emmanuel
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam