ചേരന്‍ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.. ഉണ്ടോ..? മീര ചോദിക്കുന്നു
തമിഴ് ബിഗ് ബോസ് ത്രി വിവാദങ്ങളിലൂടെയും നിറയെ ട്വിസ്റ്റുകളിലൂടെയും കടന്ന് പോയിക്കൊണ്ടിരിയ്ക്കുകയാണ്. പ്രതീക്ഷിക്കാതെ പലരും പുറത്തായി. അതിലൊരാളാണ് മീര മിഥുന്‍. ഏറ്റവുമൊടുവില്‍ ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുവന്ന മത്സരാര്‍ത്ഥിയാണ് മീര.
പുറത്തുവന്ന ശേഷം മീര ബിഗ് ബോസ് ഹൗസിലെ പ്രശ്‌നങ്ങളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വെളിപ്പെടുത്തുകയുണ്ടായി. ഷോയില്‍ നടനും സംവിധായകനുമായ ചേരനുമായി ഉണ്ടായ മീരയുടെ പ്രശ്‌നം ഏറെ വിവാദമായിരുന്നു.

ഒരു ടാസ്‌കിനിടയില്‍ ചേരന്‍ മീരയെ പിടിച്ചു തള്ളുകയും, ചേരന്‍ മീരയോട് മോശമായി പെരുമാറി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുകയായിരുന്നു. എന്നാല്‍ ചേരന്‍ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല എന്ന് മീര വ്യക്തമാക്കുന്നു.
ബിഗ്ഗ് ബോസ് ഹൗസില്‍ എനിക്ക് പ്രശ്‌നം പെണ്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു. ചേരന്‍ ഒഴികെ മറ്റെല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നു. ബിഗ്ഗ് ബോസ് ഹൗസില്‍ വന്നതു മുതല്‍ അദ്ദേഹം അനാവശ്യമായി എനിക്ക് നേരെ തട്ടിക്കയറുകയായിരുന്നു. അന്നത്തെ ആ സംഭവം വലിയ ഡ്രാമയാക്കിയത് ചേരനായിരുന്നു - മീര മിഥുന്‍ പറഞ്ഞു.


Click it and Unblock the Notifications











