»   » ബാബു ആന്റണിയോട് പ്രതികാരം ചെയ്യണം എന്ന് തോന്നിയിട്ടില്ല; പരാജയപ്പെട്ട ആ പ്രണയത്തെ കുറിച്ച് ചാര്‍മിള

ബാബു ആന്റണിയോട് പ്രതികാരം ചെയ്യണം എന്ന് തോന്നിയിട്ടില്ല; പരാജയപ്പെട്ട ആ പ്രണയത്തെ കുറിച്ച് ചാര്‍മിള

Posted By: Rohini
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മംഗല്യപ്പട്ട് എന്ന് സീരിയലില്‍ അഭിനയിക്കുകയാണ്.

വേര്‍പിരിഞ്ഞു എന്ന് പറഞ്ഞപ്പോള്‍, തമ്മില്‍ തല്ലി പിരിഞ്ഞു എന്നാണ് പലരും വിശ്വസിച്ചത്,ചാര്‍മിള

ചാര്‍മിള എന്ന നടിയെ മലയാളി പ്രേക്ഷകര്‍ ഓര്‍മിയ്ക്കുന്നത് ഒരുകാലത്ത് ആക്ഷന്‍ ഹീറോ ആയിരുന്ന ബാബു ആന്റണിയുടെ മുന്‍ കാമുകി എന്ന ലേബലിലാണ്. അന്നത്തെ ആ പ്രണയവനും ചാര്‍മിളയുടെ ആത്മഹത്യാ ശ്രമവുമൊക്കെ ഒരുപാട് കാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

ദേഷ്യമില്ല

എനിക്ക് ബാബു ആന്റണിയോട് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചാര്‍മിള പറയുകയുണ്ടായി.

എല്ലാവര്‍ക്കും എല്ലാ ഗുണങ്ങളുമുണ്ടാവില്ല

ബാബു ആന്റണിയോട് പ്രതികാരം ചെയ്യണം എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എല്ലാവര്‍ക്കും എല്ലാ ഗുണങ്ങളും ഉണ്ടാകണം എന്നില്ലല്ലോ. ആ വ്യക്തിയുടെ കാര്യവും ഞനങ്ങനെ മാത്രമേ കണ്ടിട്ടുള്ളൂ

കടപ്പാടുണ്ട്

എന്റെ അച്ഛന് ഹൃദയാഘാതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോയതും കൂടെ നിന്നതും അദ്ദേഹമാണ്. അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അത് കണ്ടില്ല എന്ന് നടിക്കാമായിരുന്നു. പക്ഷെ അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അത് ചെയ്തില്ല. ആ കടപ്പാട് എന്നും എനിക്ക് ബാബുവിനോടുണ്ട്.

സുഹൃത്തുക്കളാണ്

അടുത്ത കാലത്ത് താരസംഘടനയായ അമ്മയുടെ ഒരു യോഗത്തില്‍ ബാബു ആന്റണിയെ കണ്ടിരുന്നു. പരസ്പരം വീട്ടുവിശേഷങ്ങളൊക്കെ ചോദിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.

ചാര്‍മിളയുടെ ദാമ്പത്യം

2006 ലാണ് ചാര്‍മിള ചെന്നൈ സ്വദേശിയായ രാജേഷിനെ വിവാഹം ചെയ്ത്, സിനിമയില്‍ നിന്ന് വിട്ടു നിന്നത്. എന്നാല്‍ ആ ദാമ്പത്യത്തില്‍ താളപ്പിഴ സംഭവിച്ചതോടെ കഴിഞ്ഞ വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു.

സൗഹൃദത്തോടെ

നല്ല സുഹൃത്തുക്കളായിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത് എന്ന് ചാര്‍മിള പറയുന്നു. വിവാഹ മോചനത്തിന്റെ അന്ന് വെള്ളം വാങ്ങിത്തന്നത് പോലും അദ്ദേഹമാണ്. ഇപ്പോഴും മകനെ കാണാന്‍ വരാറുണ്ടത്രെ.

മലയാളികള്‍ക്ക് പരിചയം

1991 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാള സിനിമയില്‍ എത്തിയത്. 2014 ല്‍ അഭിനയിച്ച വിക്രമാദിത്യനാണ് മറ്റൊരു മലയാള സിനിമ. ഇപ്പോള്‍ മംഗല്യപ്പട്ട് എന്ന മലയാള സീരിയലില്‍ അഭിനയിക്കുന്നു.

English summary
I never think to revenge Babu Antony says Charmila

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam