twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു നടിയാണെന്ന് തോന്നിയിട്ടില്ലെന്ന് സൃന്ദ

    By Aswathi
    |

    1983 ല്‍ നിവിന്റെ ഭാര്യയായി എത്തിയ സുശീലയെ ആദ്യമൊന്നും പ്രേക്ഷകര്‍ക്ക് മനസ്സിലായിരുന്നില്ല. സച്ചിനെ അറിയാത്ത സുശീല. പക്ഷെ ബയോഡാറ്റ എടുത്ത നോക്കിയപ്പോള്‍ നടി മുമ്പ് അന്നയും റസൂലിലും 22 ഫീമയില്‍ കോട്ടയത്തിലുമൊക്കെ വേഷമിട്ടിട്ടുണ്ട്. പേര് സൃന്ദ അഷബ്.

    അങ്ങനെ സൃന്ദ മലയാളത്തിന്റെ മുന്‍നിര നായികമാരിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ താനൊരു നടിയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് സൃന്ദ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

    srinda-ashab

    മമ്മൂട്ടി നായകനാ 'മംഗ്ലീഷി'ല്‍ ഒരു മര്‍മ്മപ്രധാന വേഷം ചെയ്തതിന് ശേഷം ഇപ്പോള്‍ റിലീസായ പൃഥ്വിയുടെ 'ടമാര്‍ പടാറി'ലും സൃന്ദയുണ്ട്. തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഹോംലി മീല്‍സിലും സൃന്ദയാണ് നായിക.

    ഇതൊന്നും കൂടാതെ തമിഴിലേക്കും ചേക്കേറുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സുശീല. 'വെണ്ണിലാ വീട്' എന്ന ചിത്രത്തിലൂടെയാണ് സൃന്ദയുടെ അരങ്ങേറ്റം. എന്നിട്ടും താനൊരു നടിയാണെന്ന് സൃന്ദയ്ക്ക് തോന്നുന്നില്ല എങ്കില്‍ താരപ്പൊലിമ നടി ആഗ്രഹിക്കുന്നില്ലെന്ന് കരുതാം.

    വിവാഹം കഴിഞ്ഞ് സിനിമയില്‍ വന്നതുകൊണ്ട് താരത്തെ പിന്നില്‍ നിന്നാരും പിടിച്ചു നിര്‍ത്തില്ലെന്നും വിശ്വസിക്കാം. അങ്ങനെയാവുമ്പോള്‍ ഒരു നടിയാണെന്ന് തിരിച്ചറിയാന്‍ സൃന്ദയ്ക്ക് ഇനിയും സമയമുണ്ടെന്ന് സാരം

    English summary
    Versatile actress Srinda has been making an unprecedented impact in Mollywood as a performer, who easily juggles genres including humour. In conversation with a newspaper, she recently said that however, she never thought she would be an actress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X