അച്ഛനെ അനുകരിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല: കാളിദാസ്
മലയാളത്തിന്റെ സ്വന്തം ബാലതാരമായി എത്തിയ കാളിദാസ് ജയറാം ഇപ്പോള്‍ തമിഴില്‍ പുത്തന്‍ താരോദയമാകാന്‍ ഒരുങ്ങുകയാണ്. 'നടുവിലെ കൊഞ്ചം പാക്കാതെ കാണോം' എന്ന സിനിമ സംവിധാനം ചെയ്ത ബാലാജി ധരണീധരന്‍ ഒരുക്കുന്ന ചെയ്യുന്ന 'ഒരു പക്ക കഥൈ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
വിജയ് അവാര്‍ഡ് നിശയില്‍ വിജയ്, സൂര്യ അജിത്ത് തുടങ്ങിയവരെ അനുകരിച്ച് തമിഴകത്തെ ഞെട്ടിച്ച താരപുത്രനാണ് കാളിദാസ്. ഈ അവാര്‍ഡ് നിശയോടുകൂടിയാണ് അഭിനയിക്കാതെ തന്നെ കാളിദാസിന് തമിഴകത്ത് ആരാധകരെ ഉണ്ടാക്കി കൊടുത്തത്. പ്രതീക്ഷിക്കാതെയിള്ള മകന്റെ പ്രകടനം കണ്ട് ഞെട്ടിയ അവസ്ഥയായിരുന്നു ജയറാമും.

സൂര്യയെയും അജിത്തിനെയും വിജയ് യെയും അനുകരിച്ച് ഞെട്ടിച്ചതുപോലെ എപ്പോഴെങ്കിലും അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ കാളിദാസിനോട് ചോദിച്ചു. ഇതുവരെ അങ്ങനെ ഒരു ശ്രമം നടത്തിയിട്ടില്ലെന്നായിരുന്നു കാളിദാസിന്റെ മറുപടി.
കോളേജില്‍ കൂട്ടുകാര്‍ക്കിടയില്‍ പലരെയും അനുകരിക്കാറുണ്ട്. സൂര്യയെ അനുകരിച്ചാല്‍ നന്നാവുമെന്നാണ് എല്ലാവരും പറയാറ്. അജിത്തിനെയും അനുകരിക്കാറുണ്ട്. പക്ഷെ അച്ഛനെ അനുകരിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല- കാളിദാസ് പറഞ്ഞു.
സിനിമകള്‍ തിരഞ്ഞെടുക്കുന്നത് അച്ഛനാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടി. തന്റെ സ്വാതന്ത്രത്തിനനുസരിച്ച് ഇഷ്ടമുള്ള സിനിമ തിരഞ്ഞെടുക്കണം എന്ന് മാത്രമെ അപ്പ പറയാറുള്ളൂ. അമ്മയും അപ്പയും നല്ല സപ്പോര്‍ട്ടാണെന്നും കാളിദാസ് ജയറാം പറഞ്ഞു.


Click it and Unblock the Notifications











