രമ്യ നമ്പീശന് പ്രണയിക്കാന്‍ സമയമില്ല!
ഫിലിപ്‌സ് ആന്റി മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം രമ്യ നമ്പീശനെ വെള്ളിത്തിരയില്‍ കാണാതായപ്പോള്‍ പലര്‍ക്കും സംശയമായി രമ്യ വീണ്ടുമൊരു മേക്കോവറവറിന് തയ്യാറാവുകയാണോ എന്ന്. എന്നാല്‍ മലയാളത്തില്‍ സിനിമകള്‍ റിലീസ് ആയിട്ടില്ലന്നേയുള്ളൂ താന്‍ തിരക്കിലാണെന്നാണ് രമ്യ പറയുന്നത്. പ്രണയിക്കാന്‍ പോലും രമ്യയ്ക്ക് സമയം കിട്ടിയില്ലെന്ന്.
കന്നടയിലും തമിഴിലും രമ്യയ്ക്ക് സിനിമകളുണ്ടായിരുന്നു. മലാളത്തില്‍ ലൈല ഓ ലൈലയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. പിന്നെ പാട്ടും നൃത്തവുമൊക്കെയായി ആകെ തിരക്കിലായിരുന്നു. ഇപ്പോള്‍ ജയസൂര്യ നായകനാകുന്ന ലുക്ക ചുപ്പി എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒളിച്ചു കളിയെന്നാണ് പേരിനര്‍ത്ഥും. മുരളി ഗോപിയുടെ ഭാര്യയുടെ വേഷത്തിലാണ് ചിത്രത്തില്‍ രമ്യ വേഷമിടുന്നത്. ജിലേബിയാണ് മറ്റൊരു മലയാള സിനിമ.

അതിനിടയില്‍ രമ്യ നമ്പീശന്‍ കന്നടില്‍ ഒരു സിനിമയ്ക്ക് വേണ്ടിയും പാട്ട് പാടി. തമിഴിലും പാടുന്നുണ്ട്. മലയാളത്തില്‍ രണ്ട് മൂന്ന് ചിത്രങ്ങളില്‍ പാടാനുള്ള തയ്യാറെടുപ്പിലാണത്രെ. അപ്പോള്‍ വിവാഹം പ്രണയം എന്നിങ്ങനെയുള്ള കാര്യമൊന്നും ശ്രദ്ധിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ് പ്രണയിക്കാന്‍ സമയമില്ലെന്ന് രമ്യ പറഞ്ഞത്.
അതെല്ലാം നടക്കേണ്ട സമയത്ത് നടക്കും എന്ന വിശ്വാസമുള്ള വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ പ്രണയത്തെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. അതിനുള്ള സമയവുമില്ല. ജീവിതത്തില്‍ പ്രത്യേകമായി ഒരു പ്ലാനും ചെയ്യാറില്ല. പാട്ടും സ്റ്റേജ് ഷോകളും സിനിമകളുമൊക്കെയായി അത്യാവശ്യം നല്ല തിരക്കുണ്ട്- രമ്യ നമ്പീശന്‍ പറഞ്ഞു നിര്‍ത്തി.


Click it and Unblock the Notifications











