ശങ്കറിന്റെ ഐ യില്‍ സുരേഷ് ഗോപിയുടെ വേഷമെന്താ?
ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'ഐ' കാത്തിരിക്കുകയാണ് സിനിമാ ലോകം. വെറുമൊരു തമിഴ് ചിത്രമായി മാത്രമല്ല, ഹോളിവുഡ് തലം വരെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ഐയെ സിനിമയെ പ്രേണയിക്കുന്നവര്‍ അത്രയും കാത്തിരിക്കുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ലോകത്ത് നടക്കുന്ന എന്ത് പ്രവൃത്തിയിലും ഒരു മലയാളി കൈയ്യുണ്ടാകുമല്ലോ. ഐ യിലുമുണ്ട് ഒരു മലയാളി സാമിപ്യം. അതുകൊണ്ട് തന്നെ മലയാളികള്‍ അത്തരമൊരു പ്രതീക്ഷയും ചിത്രത്തിലര്‍പിക്കുന്നു. മറ്റൊന്നുമല്ല, മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട് എന്നത് തന്നെ.

പക്ഷെ സുരേഷ് ഗോപിയുടെ വേഷം സംബന്ധിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇറങ്ങിയപ്പോള്‍ അതില്‍ വിക്രം ഒരാളെ ചവിട്ടിക്കൂട്ടുന്ന രംഗമുണ്ടായിരുന്നു. അത് സുരേഷ് ഗോപിയാണെന്നും, സുരേഷ് ഗോപി ചിത്രത്തില്‍ വില്ലനാണെന്നും പറഞ്ഞു കേട്ടു.
എന്നാല്‍ ചിത്രത്തിലെ തന്റെ വേഷമെന്താണെന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കി. ചിത്രത്തില്‍ ഒരു ഡോക്ടറായാണത്രെ സുരേഷ് ഗോപി എത്തുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഐയിലെ തന്റെ വേഷത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ വേഷത്തെ കുറിച്ച് അധികമൊന്നും പറഞ്ഞില്ല. വിക്രം നായകനാകുന്ന ചിത്രത്തില്‍ എമി ജാക്‌സണാണ് നായിക.


Click it and Unblock the Notifications