ചില രഹസ്യങ്ങള്‍ ഹണി റോസ് തുറന്ന് പറയുന്നു

By Meera Balan

കൊച്ചി: തടിയുള്ള നായികമാര്‍ പോലും ഡയറ്റിലൂടെ തടി കുറച്ച് സുന്ദരിമാരാകാന്‍ ശ്രമിയ്ക്കുമ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് ഹണി റോസ്. തടി കുറയ്ക്കാന്‍ വേണ്ടി പട്ടിണി കിടക്കാനോ ഡയറ്റ് പാലിയ്ക്കാനോ ഹണി റോസിന് താല്‍പ്പര്യമില്ല. അല്ലെങ്കിലും തീരെ മെലിയുന്നതിനോട് താരത്തിന് തീരെ താത്പര്യമില്ല. എന്തായാലും തന്‍റെ ശരീര സൗന്ദര്യത്തെപ്പറ്റിയുള്ള രഹസ്യം ഹണി റോസ് തുറന്ന് പറയുകയാണ്.

ഡയറ്റില്ലാതെ ഹണി റോസ് ശരീര സൗന്ദര്യം നില നിര്‍ത്തുന്നത് എങ്ങനെയാണെന്ന് അറിയേണ്ടേ.ഭരതനാട്യ പഠനത്തിലൂടെയാണ് ഹണി റോസ് തന്റെ ശീര സൗന്ദര്യം കാത്ത് സൂക്ഷിയ്ക്കുന്നത്. ക്ളാസിക്കല്‍ ഡാന്‍സിനോട് തനിയ്ക്ക് ഇഷ്ടമാണെന്നും ഒഴിവ് സമയങ്ങളിലെല്ലാം തന്നെ താന്‍ നൃത്തം പരിശീലിയ്ക്കാറുണ്ടെന്നും ഹണി റോസ്.

Honey Rose

താന്‍ ഒരു ഭക്ഷണ പ്രിയയാണ്. അതിനാല്‍ തന്നെ തടി കൂടുകയും ചെയ്യും. പക്ഷേ ജിമ്മിലൊന്നും പോയി തടി കുറയ്ക്കാന്‍ താത്പര്യമില്ല. ഇനി തടി കൂടുതലാണെന്ന് തോന്നിയാല്‍ നൃത്തം പരിശീലിയ്ക്കുകയാണ് പതിവ്.

വിനയന്‍ സംവിധാനം ചെയ്ത് ബോയ് ഫ്രണ്ട് എന്ന ചിത്രത്തില്‍ നിന്നും റിങ് മാസ്റ്റര്‍ വരെ എത്തിയപ്പോള്‍ ഹണി റോസില്‍ ഏറെ മാറ്റങ്ങളാണ് ഉണ്ടായത്. കാര്യമായ വേഷങ്ങളൊന്നും മലയാള സിനിമയില്‍ ലഭിയ്ക്കാതിരുന്ന താരത്തിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X