»   » ആ രംഗം ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി.. കൈയ്യില്‍ നിന്ന് എടുത്തിട്ട കാജലിന്റെ ആ രംഗം

ആ രംഗം ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി.. കൈയ്യില്‍ നിന്ന് എടുത്തിട്ട കാജലിന്റെ ആ രംഗം

Posted By: Rohini
Subscribe to Filmibeat Malayalam

തെലുങ്കിലും തമിഴിലും ബോളിവുഡിലും ഒരേ സമയം തിളങ്ങുകയാണ് ഇപ്പോള്‍ കാജല്‍ അഗര്‍വാള്‍. റാണ ദഗ്ഗുപതിയ്‌ക്കൊപ്പം അഭിനയിച്ച നേനു രാജ നേനു മന്ത്രിയാണ് ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് 11 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

വെറുതെയല്ല.. അതിനും കാജല്‍ അഗര്‍വാള്‍ പണം വാങ്ങുന്നുണ്ട്... നയന്‍താര വേറെ ലെവലാണ് !!

അടുത്തിടെ പങ്കെടുത്ത അഭിമുഖത്തില്‍ സംസാരിക്കവെ നേനു രാജ നേനു മന്ത്രിയുടെ സെറ്റിലെ അനുഭവത്തെ കുറിച്ച് കാജല്‍ വാചാലയായി. സ്വതന്ത്രമായി അഭിനയിക്കാന്‍ സംവിധായകന്‍ തേജ അവസരം നല്‍കിയിരുന്നു എന്ന് കാജല്‍ പറയുന്നു.

kajal-nenu-raja-nenu-mantri

ചിത്രത്തില്‍ റാണയുടെ ഭാര്യയിട്ടാണ് കാജല്‍ എത്തിയത്. കണ്ണ് നിറച്ച ആ അനുഭവത്തെ കുറിച്ച കാജല്‍ പറഞ്ഞു; രാധയും ജോഗേന്ദ്രനും (കാജലും റാണയും) തമ്മിലുള്ള തീവ്രമായ ഒരു രംഗമായിരുന്നു. രാധ വളരെ വിഷമിച്ചിരിയ്ക്കുന്ന ഘട്ടം. ആ അവസ്ഥയില്‍ ഒന്നും പ്രതികരിക്കാന്‍ പോലും അവള്‍ തയ്യാറാവുന്നില്ല. ആ സമയം ഭര്‍ത്താവ് ഭാര്യയ്ക്ക് പിന്തുണ നല്‍കുകയും, അവള്‍ തന്റെ ഭാരമെല്ലാം ഇറക്കി വച്ച് കരയുകയന്നു- ഇതായിരുന്നു രംഗം.

ഈ രംഗത്ത് എന്തെങ്കിലും പ്രത്യേകിച്ച് ചെയ്യണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അക്കാര്യം സംവിധായകന്‍ തേജയോട് പറഞ്ഞു. അദ്ദേഹം പൂര്‍ണ്ണ പിന്തുണ നല്‍കി. ശരിയ്ക്കും ആ രംഗത്ത് ഭര്‍ത്താവിനോട് മനസ്സ് തുറന്ന് പറഞ്ഞ് കരയുന്ന രംഗം കഴിയുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ആ രംഗം എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ് എന്ന് കാജല്‍ പറയുന്നു.

English summary
I really broke down and cried for that scene says Kajal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam