»   » ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വേഗത്തില്‍ ഉയരത്തിലെത്തിയത് മോഹന്‍ലാലാണ്, ആ ബഹുമാനമുണ്ട്; ശാന്തി കൃഷ്ണ

ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വേഗത്തില്‍ ഉയരത്തിലെത്തിയത് മോഹന്‍ലാലാണ്, ആ ബഹുമാനമുണ്ട്; ശാന്തി കൃഷ്ണ

By: Rohini
Subscribe to Filmibeat Malayalam

രണ്ടാമത്തെ വിവാഹ മോചനവും കഴിഞ്ഞ് ശാന്തി കൃഷ്ണ വീണ്ടും മലയാള സിനിമയില്‍ സജീവമായിരിയ്ക്കുകയാണ്. അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മയായിട്ടാണ് ഇപ്പോല്‍ താരം അഭിനയിക്കുന്നത്.

22 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം വരവ് നടത്തുന്ന ശാന്തി കൃഷ്ണ, നിവിന്റെ സുന്ദരിയായ അമ്മ; കാണൂ

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമയിലെ തന്റെ തുടക്ക കാലത്തെ കുറിച്ചും മോഹന്‍ലാല്‍ എന്ന നടനോടുള്ള ബഹുമാനത്തെ കുറിച്ചും ശാന്തികൃഷ്ണ പറയുകയുണ്ടായി.

ലാല്‍ ജി എന്ന വിളി

മോഹന്‍ലാലിനെ എല്ലാവരും ലാലേട്ടന്‍ ലാല്‍ സര്‍ എന്നൊക്കെ വിളിയ്ക്കും. പൊന്നമ്മ ചേച്ചി ലാലു എന്നാണ് വിളിയ്ക്കുന്നത്. പക്ഷെ ഞാന്‍ മാത്രം അദ്ദേഹത്തെ ലാല്‍ ജി എന്നാണ് വിളിയ്ക്കുന്നത്. അതിന് ചില കാരണങ്ങളുണ്ട് എന്ന് ശാന്തി പറയുന്നു.

ഉയരത്തിലെത്തിയ നടന്‍

ആ വിളിയില്‍ എനിക്കുള്ളത് ഒരു ബഹുമാനമാണ്. മമ്മൂക്ക, ലാല്‍, പൂര്‍ണിമ എന്നിവരോടൊപ്പമാണ് ഞാനും സിനിമയില്‍ എത്തിയത്. ഒരേ കാലഘട്ടില്‍ സിനിമയില്‍ എത്തിവര്‍ എന്ന നിലയില്‍ അത്രയ്ക്ക് അടുത്ത ബന്ധമുണ്ട്. കൂട്ടത്തില്‍ മോഹന്‍ലാലാണ് ഏറ്റവും വേഗം ഉയരത്തിലെത്തിയത്. ആ ബഹുമാനമാണ് എനിക്കദ്ദേഹത്തോട്.

ഹിന്ദി ടച്ചും

പിന്നെ, ഞാന്‍ ബോംബെയിലാണ് വളര്‍ന്നത്. ഹിന്ദിയില്‍ ബഹുമാനത്തോടെയാണ് ജി ചേര്‍ത്ത് അഭിസംബോധന ചെയ്യുന്നത്. ആ ബഹുമാനത്തോടെയാണ് ലാല്‍ ജി എന്ന വിളി ഞാന്‍ ശീലിച്ചത് എന്ന് ശാന്തി കൃഷ്ണ പറയുന്നു.

ശാന്തി കൃഷ്ണയും മോഹന്‍ലാലും

വിഷ്ണു ലോകം എന്ന ചിത്രത്തിലാണ് ഇരുവരും ജോഡി ചേര്‍ന്ന് അഭിനയിച്ചത്. പക്ഷെ, ചെങ്കോല്‍, മായാമയൂരം, കേള്‍ക്കാത്ത ശബ്ദം, പിന്‍ഗാമി, ഗാന്ധര്‍വ്വം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രത്തില്‍ ശാന്തികൃഷ്ണ വേഷമിട്ടിട്ടുണ്ട്.

English summary
I respect Mohanlal Ji says Shanthi Krishna
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam