ദുല്‍ഖറില്‍ ഞാന്‍ എന്നത്തന്നെ കണ്ടു: പ്രണവ് മോഹന്‍ലാല്‍

By Lakshmi

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ എപ്പോഴും ആരാണ് കേമന്‍ എന്ന കാര്യത്തില്‍ തമ്മിലടിയും അഭിപ്രായഭിന്നതകളുമായി കഴിയുകയാണെങ്കിലും താരങ്ങള്‍ രണ്ടുപേരും എന്നും നല്ല അടുപ്പത്തിലാണ്. അവരുടെ കുടുംബാംഗങ്ങളുടെ കാര്യവും അങ്ങനെതന്നെ.

സൂപ്പറുകള്‍ മാത്രമല്ല അവരുടെ മക്കളും പരസ്പരം നല്ല സ്‌നേഹത്തിലാണ്. അല്ലെങ്കില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തനിയ്ക്ക് ചേട്ടനെപ്പോലെയാണ് എന്ന് പറയില്ലല്ലോ.

Dulquar and Pranav

മമ്മൂട്ടിയും മോഹന്‍ലാലും മത്സരം തുടര്‍ന്നുപോകുന്നതുപോലെ ദുല്‍ഖറിനോട് മത്സരിക്കാന്‍ എന്നാണ് പ്രണവ് എത്തുകയെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ തനിയ്ക്ക് ഉടന്‍ സിനിമാ പ്ലാന്‍ ഒന്നുമില്ലെന്നാണ് പ്രണവ് പറയുന്നത്. യാത്ര, വായന ഇതൊക്കെയാണ് പ്രണവിന്റെ വലിയ ഇഷ്ടങ്ങള്‍.

ദുല്‍ഖര്‍ സല്‍മാന്റെ അഭിനയത്തെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ പറയാന്‍ പ്രണവിന് ആവേശമാണ്. ദുല്‍ഖര്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് പ്രണവ് പറയുന്നത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ദുല്‍ഖര്‍ നായകനായ ട്രാവല്‍ മൂവി നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി കണ്ട് ദുല്‍ഖറിനെ വിളിച്ച് പ്രശംസിയ്ക്കുകയും ചെയ്തിരുന്നുവത്രേ.

എനിയ്ക്ക് യാത്രകള്‍ ഏറെയിഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി കണ്ടത്. അതിലെ ദുല്‍ഖര്‍ ചെയ്ത കഥാപാത്രത്തില്‍ ഞാന്‍ എന്നെത്തന്നെയാണ് കണ്ടത്. ചിത്രം കണ്ട് ആദ്യം ദുല്‍ഖറിനെ വിളിച്ച് അഭിപ്രായം പറഞ്ഞത് ഞാനാണ്- പ്രണവ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X